അഡ്വ. റെന്‍സണ്‍ തുടിയന്‍പ്ലാക്കല്‍

മൂന്നാമത് യു.കെ കണ്ണൂര്‍ സംഗമം ഈ വര്‍ഷവും സമുചിതമായി നടത്തുന്നതിനു വേണ്ടിയുള്ള പുതിയ കമ്മറ്റിക്കായുള്ള യോഗം 2017 മെയ് 6-ാം തീയതി ശനിയാഴ്ച രാവിലെ 11 മണിയ്ക്ക് ബര്‍മിങ്ങ്ഹാമില്‍ വച്ച് നടത്തപ്പെടുമെന്ന് സംഘാടകര്‍ അറിയിച്ചു. മുന്‍ വര്‍ഷങ്ങളില്‍ മാഞ്ചസ്റ്ററിലും ബര്‍മിങ്ങ്ഹാമിലും വച്ചു നടത്തിയ യു.കെ. കണ്ണൂര്‍ സംഗമത്തിന് ലഭിച്ച സ്വീകാര്യതയാണ് തുടര്‍ന്നും സംഗമം നടത്തിക്കൊണ്ടുപോകാന്‍ പ്രേരിപ്പിക്കുന്നതെന്നും സംഘാടകര്‍ അറിയിക്കുന്നു.

മൂന്നാം കണ്ണൂര്‍ സംഗമത്തിന്റെ സ്ഥലവും തീയതിയും മറ്റു സംഘടനാവിഷയങ്ങളും ചര്‍ച്ച ചെയ്യപ്പെടാന്‍ വേണ്ടിയുള്ള യോഗത്തിലേയ്ക്ക് പങ്കെടുക്കുവാന്‍ എല്ലാ കണ്ണൂര്‍ നിവാസികളേയും പ്രത്യേകം സ്വാഗതം ചെയ്യുന്നതായി കണ്‍വീനര്‍ സോണി ജോര്‍ജ് അറിയിക്കുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

യോഗഹാളിന്റെ മേല്‍വിലാസം

Corpus Christ R C Church
139 Albert Road, Birmingham
B33 8 UB