ജിമ്മി ജോസഫ്

2006 മുതല്‍ കാമ്പസ് ലാംഗ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന മലയാളി സമൂഹത്തിന്റെ സാമൂഹ്യ, സാംസ്‌കാരിക, കലാ രംഗങ്ങളിലെ സമഭാവനയുടെ സമവാക്യമായിരുന്ന കലാകേരളം ഒരു പതിറ്റാണ്ടായി ഒരു കുടിയേറ്റ സമുഹത്തിന്റെ ആചാരാനുഷ്ഠാനങ്ങളിലെ നിറസാന്നിധ്യമാണ്. തിരിച്ചുവ്യത്യാസങ്ങളില്ലാതിരുന്ന ആ നല്ല ഇന്നലെകളുടെ മാധുര്യം ഒട്ടും ചോര്‍ന്ന് പോകാതെ നെഞ്ചോട് ചേര്‍ത്ത് വയ്ക്കാന്‍ ആഗ്രഹിച്ച ഒരു കൊച്ചു സമുഹത്തിന്റെ ആത്മാര്‍പ്പണത്തിന്റെയും, ആവേശത്തിന്റെയും സാക്ഷാത്കാരമായി 2014-ല്‍ കലാകേരളം ഒരു സംഘടനാ പദവിയിലെത്തുകയും വളരെ ചുരുങ്ങിയ പ്രവര്‍ത്തന കാലയളവുകൊണ്ട് യുകെയിലെ തന്നെ ഏറ്റവും മികച്ച സംഘടനയായി അംഗീകരിക്കപ്പെടുകയും ചെയ്തു. നന്മകളും, സൗഹൃദങ്ങളും കൊണ്ട് ജനകീയമായിരുന്ന ആ നല്ല ഇന്നലെകളുടെ മാധുര്യം ഒട്ടും ചോര്‍ന്ന് പോകാതെ ഇന്നും നെഞ്ചോട് ചേര്‍ത്ത് പിടിക്കാന്‍ ആഗ്രഹിക്കുന്ന ഒരു ചെറു സമൂഹത്തിന്റെ ആത്മാര്‍പ്പണത്തിന്റെയും, ആവേശത്തിന്റെയും ആകെത്തുകയാണ് കലാകേരളം ഗ്ലാസ്ഗോ.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കലാകേരളം ഗ്ലാസ്ഗോയുടെ വാര്‍ഷിക പൊതുയോഗവും, ഭരണ സമിതി തെരഞ്ഞെടുപ്പും 30/4/17 ഞായറാഴ്ച ഈസ്റ്റ് കില്‍ ബ്രൈഡ് our Lady of Lourd Hallല്‍ കലാകേരളം പ്രസിഡന്റ് ജോര്‍ജ് ഇട്ടൂപ്പിന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു. യോഗത്തില്‍ ടോമി ഇടശ്ശേരി സ്വാഗതവും, സെക്രട്ടറി ബെന്നി മാത്തൂര്‍ വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിക്കുകയും ട്രഷറര്‍ ടോമി അഗസ്റ്റിന്‍ കഴിഞ്ഞ വര്‍ഷത്തെ സാമ്പത്തിക അവലോകനവും നടത്തി. തുടര്‍ന്ന് നടന്ന 2017-18 വര്‍ഷത്തേക്കുള്ള ഭരണസമിതി തെരഞ്ഞെടുപ്പില്‍ ജിമ്മി ജോസഫ് പ്രസിഡന്റായും, രഞ്ജിത് വര്‍ഗീസ്, വൈസ് പ്രസിഡന്റായും വക്കച്ചന്‍ കൊട്ടാരം ജനറല്‍ സെക്രട്ടറിയായും സുജിത് സുധാകരന്‍ ജോ: സെക്രട്ടറിയായും ട്രഷറര്‍ ആയി ടോമി അഗസ്റ്റിനും ജോ.ട്രഷറര്‍ ആയി തോമസ് വര്‍ഗീസും വനിതാ പ്രതിനിധികളായി സിസിമോള്‍ ഷൈനും ആനി ബാബുവും തെരഞ്ഞെടുക്കപ്പെട്ടു.

ഗ്ലാസ്ഗോ മലയാളി സമൂഹത്തിന്റെ ജനകീയമായ പ്രശ്നങ്ങളില്‍ ആത്മാര്‍ത്ഥമായി ഇടപെടാനും, പരസ്പര സൗഹൃദവും, ഐക്യവും ഊട്ടിയുറപ്പിക്കുവാനും അതിരുകളില്ലാത്ത വിശ്വവിശാലതയുടെ ചിറകിലേറി അച്ചടക്കവും ആത്മാര്‍ത്ഥവുമായ സംഘടനാ പ്രവര്‍ത്തനം കൊണ്ട് കലാകേരളമെന്ന നേരിന്റെ ശബ്ദത്തിനൊപ്പം കരമൊന്നിച്ച്, മനമൊന്നിച്ച്, സ്വരമൊന്നിച്ച് അണിചേരാന്‍ പുതിയ ഭരണസമിതി ആഹ്വാനം ചെയ്തു.