ക്രോയിഡോണില്‍ മലയാളികളുടെ അഭിമാനായി മാറി മേയര്‍ സ്ഥാനത്തേക്കുയര്‍ന്ന മഞ്ജു ഷാഹുല്‍ ഹമീദിന് ലൂട്ടണില്‍ നിന്ന് ഒരു പിന്‍ഗാമി. ലൂട്ടന്‍ ഡെപ്യൂട്ടി മേയറായിരുന്ന ഫിലിപ്പ് എബ്രഹാമിനെ അടുത്ത വര്‍ഷം വരെ മേയറായി തിരഞ്ഞെടുത്തു. എസക്‌സിലെ ഏറ്റവും ജനസംഖ്യയുള്ള നഗരമായ ലൂട്ടണിന്റെ മേയര്‍ പദവി ഒരു മലയാളിയെ സംബന്ധിച്ച് ഏറ്റവും അഭിമാനകരമായ നേട്ടമാണ്. നിലവിലുള്ള മേയര്‍ കരോള്‍ ഡേവിസില്‍ നിന്നാണ് ഫിലിപ്പ് ചേട്ടന്‍ പദവി ഏറ്റെടുത്തത്.
മേയര്‍ പദവി തേടിയെത്തിയതില്‍ അഭിമാനമുണ്ടെന്ന് തിരഞ്ഞെടുക്കപ്പെട്ട ശേഷം അദ്ദേഹം പ്രതികരിച്ചു. ഇത്തരമൊരു അവസരം ലഭിച്ചതോടെ താന്‍ ആദരിക്കപ്പെട്ടതായും അദ്ദേഹം പറഞ്ഞു. കൗണ്‍സിലര്‍ സ്റ്റീഫന്‍ മുറേയാണ് പുതിയ ഡെപ്യൂട്ടി മേയര്‍.
കേരളത്തില്‍ നിന്നുമുള്ള പത്രപ്രവര്‍ത്തകനായ ഫിലിപ്പ് എബ്രഹാം ലൂട്ടണ്‍ ടൗണ്‍ കൗണ്‍സിലിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ ഏഷ്യന്‍ വംശജന്‍ കൂടിയാണ്. എസെക്‌സിലെ എപ്പിംഗ് ഫോറസ്റ്റ് ഡിസ്ട്രിക്ടിലെ ടൗണാണ് ലൂട്ടണ്‍. ഇവിടുത്തെ കുടിയേറ്റ ജനസംഖ്യ രണ്ടു ശതമാനത്തില്‍ താഴെ മാത്രമാണ്. 2012ലാണ് ലൂട്ടണ്‍ ടൗണ്‍ കൗണ്‍സിലിലേക്ക് ഫിലിപ്പ് എബ്രഹാം തെരഞ്ഞെടുക്കപ്പെടുന്നത്.
Leave a Reply