മ​ക​ള്‍​ക്ക് കോ​വി​ഡാ​ണെ​ന്ന വി​ധ​ത്തി​ല്‍ യു​ട്യൂ​ബി​ല്‍ വീ​ഡി​യോ ന​ല്‍​കി​യ ചാ​ന​ലി​നെ​തി​രേ ഗാ​യി​ക അ​മൃ​ത സു​രേ​ഷ്. അ​മൃ​ത​യും മു​ന്‍ ഭ​ര്‍​ത്താ​വ് ബാ​ല​യും ത​മ്മി​ലു​ള്ള ഫോ​ണ്‍ കോ​ള്‍ ലീ​ക്കാ​യി എ​ന്ന വി​ധ​ത്തി​ലാ​യി​രു​ന്നു വീ​ഡി​യോ. ബാ​ല കു​ഞ്ഞി​നെ വീ​ഡി​യോ കോ​ളി​ലൂ​ടെ കാ​ണ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടെ​ന്നും എ​ന്നാ​ല്‍ അ​മൃ​ത കാ​ണാ​ന്‍ അ​നു​വ​ദി​ച്ചി​ല്ലെ​ന്നും ഇ​തി​ല്‍ പ​റ​ഞ്ഞി​രു​ന്നു.

മാ​ത്ര​മ​ല്ല അ​മൃ​ത​യു​ടെ കു​ട്ടി അ​വ​ന്തി​ക​യ്ക്ക് കോ​വി​ഡാ​ണെ​ന്നും വീ​ഡി​യോ​യി​ല്‍ സൂ​ചി​പ്പി​ച്ചി​രു​ന്നു. ഇ​തി​ന്‍റെ വി​ശ​ദീ​ക​ര​ണ​വും അ​മൃ​ത വീ​ഡി​യോ​യി​ല്‍ വ്യ​ക്ത​മാ​ക്കി. താ​ന്‍ കോ​വി​ഡ് പോ​സ്റ്റി​വാ​യി കു​റ​ച്ചു ദി​വ​സ​ങ്ങ​ളാ​യി ക്വാ​റ​ന്‍റൈി​ല്‍ ആ​യി​രു​ന്നെ​ന്നും വീ​ണ്ടും ടെ​സ്റ്റ് ന​ട​ത്തി റി​ല്‍​ട്ടി​നാ​യി കാ​ത്തി​രി​ക്കു​ന്പോ​ഴാ​ണ് ബാ​ല വി​ളി​ച്ച​തെ​ന്നും അ​മൃ​ത പ​റ​യു​ന്നു.

  വയനാട്ടിൽ ഇരുനില വീട്ടിൽ കഴിഞ്ഞ വൃദ്ധ ദമ്പതികളെ കൊലപ്പെടുത്തിയ മുഖം മൂടി ആക്രമണം; വിലപിടിപ്പുള്ളതൊന്നും കാണാതായിട്ടില്ല എന്നതിൽ ദുരൂഹത...

കു​ട്ടി വീ​ട്ടി​ലാ​ണെ​ന്നും അ​മ്മ​യെ വി​ളി​ച്ചാ​ല്‍ സം​സാ​രി​ക്കാ​മെ​ന്നു ബാ​ല​യെ അ​റി​യി​ച്ചെ​ന്നും അ​മൃ​ത പ​റ​ഞ്ഞു. താ​നും ബാ​ല​യും ത​മ്മി​ല്‍ ന​ട​ത്തി​യ ഫോ​ണ്‍ കോ​ളു​ക​ളും വാ​ട്സ് ആ​പ് സ​ന്ദേ​ശ​ങ്ങ​ളും അ​മൃ​ത വീ​ഡി​യോ​യി​ല്‍ കാ​ണി​ച്ചു.

കു​ടും​ബ ജീ​വി​ത​ത്തി​ൽ ഉ​ണ്ടാ​യ അ​സ്വാ​ര​സ്യ​ങ്ങ​ളെ തു​ട​ർ​ന്നാ​ണ് താ​രം ന​ട​ൻ ബാ​ല​യു​മാ​യി വി​വാ​ഹ മോ​ച​ന​ത്തി​ൽ എ​ത്തു​ന്ന​ത്. ക​ഴി​ഞ്ഞ വ​ർ​ഷ​മാ​ണ് താ​രം വി​വാ​ഹ​മോ​ചി​ത​യാ​കു​ന്ന​ത്. മ​ക​ൾ പാ​പ്പു എ​ന്ന അ​വ​ന്തി​ക അ​മൃ​ത​ക്ക് ഒ​പ്പ​മാ​ണ്.