കാര്യം ലോകസുന്ദരിയൊക്കെ തന്നെ, പക്ഷെ സ്വന്തം ഭാര്യ വേറെ ആരെയെങ്കിലും പോയി കെട്ടിപിടിക്കുന്നത് മിക്ക പുരുഷന്മാര്‍ക്കും ഇഷ്ടമല്ല. അതിപ്പോള്‍ ലോകസുന്ദരി ഐശ്വര്യ റായിയുടെ കാര്യമാണേല്‍  പോലും.

അഭിഷേക് ഐശ്വര്യ താരദമ്പതികള്‍ എന്നും മാധ്യമങ്ങള്‍ക്ക് വിരുന്നാണ്. ഇരുവരും ഒന്നിക്കുന്ന വേദികളിലെ ചലനങ്ങളും വിശേഷങ്ങളും എന്നും ഗോസിപ്പുകോളങ്ങളിലും നിറയാറുണ്ട്. ഇരുവരും തമ്മില്‍ വഴക്കാണെന്നും ഉടന്‍ വേര്‍പിരിയുമെന്നും വാര്‍ത്തകള്‍ വരാന്‍ തുടങ്ങിയിട്ടും കാലമേറെയായി. എന്നാല്‍ താരങ്ങള്‍ ഇതുവരെ ഈ വാര്‍ത്തകളോട് പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല. ഇരുവരുടെയും സൗന്ദര്യ പിണക്കങ്ങള്‍ മുമ്പും ക്യാമറയ്ക്ക് വിരുന്നായിട്ടുണ്ട്. ഇപ്പോഴിതാ അത്തരത്തിലൊരു വീഡിയോയാണ് വൈറലായിരിക്കുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സച്ചിനെ ഐശ്വര്യ കെട്ടിപ്പിടിക്കുന്നത് കണ്ട് അഭിഷേകിന്റെ മുഖം വാടുന്നതാണ് വീഡിയോയില്‍ നിറയുന്നത്. സച്ചിന്റെ ജീവിതകഥ പറയുന്ന സച്ചിന്‍ എ ബില്യണ്‍ ഡ്രീംസ് എന്ന സിനിമയുടെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയിലാണ് ബച്ചന്‍ കുടുംബം പങ്കെടുത്തത്. സച്ചിനോട് സൗഹൃദം പങ്കുവെക്കുന്നതിനായിട്ടാണ് ഐശ്വര്യ സച്ചിനെ കെട്ടിപിടിച്ചത്. ആ സമയത്ത് സച്ചിന്റെ ഭാര്യ അഞ്ജലി, അമിതാഭ് ബച്ചന്‍,അഭിഷേക് ബച്ചന്‍ എന്നിവര്‍ അടുത്ത് തന്നെയുണ്ടായിരുന്നു. ഐശ്വര്യ പെട്ടെന്ന് സച്ചിന്റെ അടുത്ത് ചെല്ലുകയും സൗഹൃദ സംഭാഷണങ്ങള്‍ക്കിടയില്‍ ഹസ്തദാനത്തിന് പകരമായി കെട്ടിപിടിക്കുകയും ചെയ്യുകയായിരുന്നു. എന്നാല്‍ ചിരിച്ചു കൊണ്ട് അടുത്ത് നിന്നിരുന്ന അഭിഷേകിന്റെ മുഖം പെട്ടെന്ന് വാടുന്നതാണ് വീഡിയോയില്‍. അഭിഷേക് പ്രതീക്ഷിക്കാതിരുന്ന സമയത്തായിരുന്നു ഐശ്വര്യയുടെ സ്‌നേഹ പ്രകടനം. ഇത് സഹിക്കാന്‍ കഴിയാതെ വന്ന അഭിഷേക് അസ്വസ്ഥത പ്രകടിപ്പിച്ചത് വീഡിയോയില്‍ കൃത്യമായി പതിയുകയും ചെയ്തിരുന്നു.