അഞ്ചാം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടിയെ കടത്തിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത കേസിൽ ​പിടിയിലായ കൗമാരക്കാരനെ ശിശുസംരക്ഷണ വകുപ്പിന്‍റെ കൊല്ലത്തെ കേന്ദ്രത്തിലേക്ക് മാറ്റി.

കേസിലെ ഒന്നാം പ്രതി എറണാകുളം പെരുമ്പാവൂർ വടയമ്പാടി പത്താം മൈൽ കക്കാട്ടിൽ സുധീഷ് രമേശ് (19) റിമാൻഡ് ചെയ്തു. ഇയാൾ കാക്കനാട് ഇൻഫോപാർക്കിൽ ആംബുലൻസ് ഡ്രൈവറാണ്. സംഭവത്തിൽ പൊലീസ്​ പ്രാഥമിക തെളിവെടുത്തു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഞായറാഴ്ച വൈകിട്ട് ആറ്​ മണിയോടെ ചേന്നംപുത്തൂർ കോളനിക്ക് സമീപമാണ് ​ സംഭവം നടന്നത്. കുട്ടിയെ വീടിനു സമീപത്തു നിന്നും കടത്തിക്കൊണ്ടുപോയ സുധീഷ്​ തൊട്ടടുത്തുള്ള ആൾപ്പാർപ്പില്ലാത്ത വീട്ടിലാണ്​ പീഡിപ്പിച്ചത്​.

തുടർന്ന് കൗമാരക്കാരനും പീഡനത്തിന് ഇരയാക്കി. നിലവിളിച്ചു ബഹളമുണ്ടാക്കിയപ്പോൾ കുട്ടിയുടെ വായ പൊത്തിപ്പിടിച്ചു. സംഭവമറിഞ്ഞ വീട്ടുകാർ ഉടൻ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.