ട്രാഫിക് നിയമം തെറ്റിച്ച നടന് ദുല്‍ഖര്‍ സല്‍മാന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. പോര്‍ഷ പാനമേറ വാഹനത്തില്‍ ചീറിപായുന്ന ദുല്‍ഖറിനെ വീഡിയോയില്‍ കാണാം. വണ്‍വേയില്‍ നിയമം തെറ്റിച്ച് എതിര് ദിശയിലേക്ക് കയറി പാര്‍ക്ക് ചെയ്ത നിലയിലാണ് ദുല്‍ഖറിന്റെ പോര്‍ഷ വിഡിയോയില്‍.
ട്രാഫിക് പൊലീസ് വണ്ടി റിവേഴ്സ് എടുക്കാന്‍ പറയുന്നതും വാഹനം റിവേഴ്സ് എടുത്ത് ഡിവൈഡര്‍ അവസാനിക്കുന്നിടത്തു നിന്നും റോഡിന്റെ ഇടതു വശത്തേക്ക് തിരിഞ്ഞ് ശരിയായ ശരിയായ ദിശയിലൂടെ പോകുന്നതും വീഡിയോയില്‍ കാണാം. വീഡിയോ ഷൂട്ട് ചെയ്ത സംഘം കുഞ്ഞിക്ക എന്ന് വിളിക്കുന്നതും കേള്‍ക്കാം.
ഡ്രൈവ് ചെയ്യുന്ന വ്യക്തി കൈ വീശി കാണിക്കുന്നുണ്ടെങ്കിലും അത് ദുല്‍ഖര്‍ തന്നെയാണോ എന്ന് വ്യക്തമല്ല. മുഹമ്മദ് ജസീല്‍ എന്ന ഇന്‍സ്റ്റാഗ്രാം ഐഡിയില്‍ നിന്നാണ് TN.6.W.369 എന്ന നമ്പര്‍ പ്ലേറ്റുള്ള താരത്തിന്റെ ചെന്നൈ രജിസ്ട്രേഷനുള്ള വാഹനത്തിന്റെ വീഡിയോ എത്തിയിരിക്കുന്നത്.
ഏകദേശം രണ്ട് കോടി രൂപയ്ക്ക് മുകളില്‍ വിലയുള്ള ലക്ഷുറി വാഹനമാണ് താരത്തിന്റെ പോര്‍ഷ പാനമേറ. 2017ല്‍ ആണ് ദുല്‍ഖര്‍ സ്വന്തമാക്കിയ വാഹനമാണ് പോര്‍ഷ പാനമേറ.
View this post on Instagram A post shared by محمد جازل (@mhmd_jazil)
A post shared by محمد جازل (@mhmd_jazil)
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!