താമരശ്ശേരി ചുരത്തിലെ ആറാം വളവിൽ ഓടിക്കൊണ്ടിരുന്ന ടവേര കാറിന് അപ്രതീക്ഷിതമായി തീപിടിച്ചു. വയനാട് ഭാഗത്തേക്ക് യാത്ര ചെയ്യുകയായിരുന്ന വാഹനം പൂർണ്ണമായും കത്തി നശിച്ചു. പുക ഉയരുന്നത് ശ്രദ്ധയിൽപെട്ട യാത്രക്കാർ ഉടൻ തന്നെ പുറത്തേക്കിറങ്ങിയതിനാൽ വലിയ ദുരന്തം ഒഴിവായി. കൽപ്പറ്റയിൽ നിന്ന് അഗ്നിശമന സേന എത്തി തീ അണച്ചു. അപകടത്തെ തുടർന്ന് താൽക്കാലികമായി തടസപ്പെട്ട ഗതാഗതം പിന്നീട് സാധാരണ നിലയിലായി.
Leave a Reply