ക്രോയ്ഡോൺ : ഒഐസിസി യുകെ, സറേയുടെ നേതൃത്വത്തിൽ ക്രോയ്ഡോണിൽ കഴിഞ്ഞ ശനിയാഴ്ച (9.9,23) നടത്തിയ ഓണാഘോഷ പരിപാടി , കേരള തനിമ ക്രോയിഡോൺ മലയാളികളെ വിളിച്ചറിയിക്കുന്ന അതിമനോഹര പരിപാടിയായി മാറി . ആശയം കൊണ്ടും , അച്ചടക്കം കൊണ്ടും ക്രോയിഡോൺ നിവാസികൾക്ക് എന്നും അത്ഭുതം സമ്മാനിക്കുന്ന ഒഐസിസി യുകെ , സറെ ഈ പ്രവിശ്യവും ഓണാഘോഷ പരുപടിയുടെ മികവിൽ പതിവ് തെറ്റിച്ചില്ല. അംഗങ്ങളുടെയും നാട്ടുകാരുടെയും മുക്തകണ്ഡ പ്രശംസ ഏറ്റുവാങ്ങി “നാടിനൊപ്പം നന്മ്മക്കൊപ്പം ” എന്ന അവരുടെ വലിയ ആശയത്തിന് ഒരിക്കൽ കുടി തിളക്കം കൂട്ടുന്ന വൻ ആഘോഷമായി മാറി അവരുടെ ഓണാഘോഷങ്ങളും ഓണ സദ്യയും .

സെന്റ് ജൂഡ് വിത്ത് ഐഡൻ ചർച്ചു ഹാളിൽ 9.10.2023 രാവിലെ 11 മണിക്ക് , കെ.സി.ഡബ്ല്യു.എ ബോർഡ് മെമ്പർ റോബിൻ സുന്ദറിന്റെ നേതൃത്വത്തിൽ “പൂക്കളം ” ഇട്ട് ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു . 12.30 ആരംഭിച്ച ഓണ സദ്യയിൽ 250 ൽ പരം ആളുകൾ നല്ല അടുക്കും ചിട്ടയോടും കുടി വിഭവ സമൃദ്ധമായ പല തരം പായസവും അടങ്ങിയ ഓണ സദ്യ ആസ്വദിച്ചു. തുടർന്ന് വന്നവർക്കെല്ലാം ഏറ്റവും ആവേശവും ഉത്സാഹവും നൽകിയ ഒന്നായിരുന്നു “വടംവലി ” മത്സരം . കാണികൾ പോലും പരിസരം മറന്ന് തങ്ങളുടെ ടീമിനെ പ്രോത്സാഹിപ്പിച്ചപ്പോൾ തനി കേരളം ക്രോയിഡോണിൽ ഇറങ്ങി വന്ന പ്രതീതിയായിരുന്നു . പ്രകൃതിപോലും കേരള തനിമ അനുകരിച്ചപോലെ പൊള്ളുന്ന ചൂടും മൽസരങ്ങളുടെ ആവേശ ചൂട് വർദ്ധിപ്പിച്ചു . അതുപോലെ തന്നെ കാണികളുടെ ആവേശം പരകോടിയിലെത്തിച്ച വനിതകളുടെ കസേരകളിയും , നടാടെയാണ് ഒഐസിസി സറെ പരീക്ഷിച്ചു വിജയിപ്പിച്ചത് .

4 മണിക്ക് ചേർന്ന സാംസ്‌കാരിക സമ്മേളനത്തിൽ , ഒഐസിസി യുകെ, സറേയുടെ പ്രസിഡന്റ് ശ്രീ വിൽസൺ ജോർജിന്റെ അധ്യക്ഷത വഹിച്ചു. ഓണാഘോഷ പരിപാടികൾക്ക് താള കൊഴുപ്പേകി സംഗീത ഓഫ് ദി യുകെ യുടെ ചെണ്ട മേളം സദസ്യരുടെ കാതിനും മനസ്സിനും ഇമ്പമേകി. ഒഐസിസി സറെ വൈസ് പ്രസിഡന്റ് ശ്രീ അനൂപ് ശശി ,വളർന്നു വരുന്ന നമ്മുടെ കലാകാരന്മാരെയും കലാകാരികളെയും എന്നും പോത്സാഹിപ്പിക്കാൻ ഒഐസിസി മുന്നിലുണ്ടാവും എന്ന് തന്റെ സ്വാഗത പ്രസംഗത്തിൽ പറഞ്ഞു. സമ്മേളനത്തിൽ മുൻ മേയർ ശ്രീമതി മഞ്ജു ഷാഹുൽ ഹമീദ് , ശ്രീ വിൽസൺ ജോർജ് , ശ്രീ ഫിലിപ്പ് എബ്രഹാം എന്നിവർ ചേർന്ന് ഭദ്രദീപം കൊളുത്തി ഓണാഘോഷ പരിപാടികൾ ഉത്‌ഘാടനം ചെയ്തു.

യുകെ മലയാളികളെ പ്രോത്സാഹിപ്പിക്കുന്ന അവരെയും നാടിന്റെ നന്മയിലേക്ക് ആകർഷിക്കുന്ന പരിപാടികൾ ആസൂത്രണം ഒഐസിസി സറെ ചെയ്യുമെന്ന് ഒഐസിസി യുകെ സറെ പ്രസിഡന്റ് ശ്രീ വിത്സൺ ജോർജ് തന്റെ അധ്യക്ഷ പ്രസംഗത്തിൽ അറിയിച്ചു. പ്രസ്തുത സമ്മേളനത്തിൽ ശ്രീ ഫിലിപ്പ് എബ്രഹാം , ശ്രീമതി മഞ്ജു ഷാഹുൽ ഹമീദ് എന്നിവർ ഓണ സന്ദേശം നൽകി . തുടർന്ന് ഭരത നാട്യം , മോഹിനിയാട്ടം ബോളിവുഡ് ഡാൻസ് ഗാനമേളയും എല്ലാം കാണികളുടെ കണ്ണും കാതും നിറച്ചു, പരിപാടിയിൽ സുലൈമാൻ അവതരിപ്പിച്ച കവിത ഏവരുടെയും പ്രശംസയ്ക്ക് അർഹമായി. അതുപോലെ തന്നെ ഒഐസിസി യുകെ സറെയുടെ ജനസമ്പർക്ക പരിപാടിയുടെ ഭാഗമായ നാടിനൊപ്പം നന്മക്കൊപ്പം എന്ന വലിയ ആശയമായി മുന്നേറുന്ന ഒഐസിസി യുകെ സറെ , ഇത്തവണത്തെ ജിസിഎസ്ഇ, എലെവൽ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ഓണാഘോഷ പരുപാടി വേദിയിൽ അനുമോദിക്കുകയും അവർക്ക് പുരസ്‌കാരം നൽകി ആദരിക്കുകയും ചെയ്തത് ക്രോയിഡോണിലെ മലയാളികൾക്ക് അഭിമാനം നൽകുന്ന പരിപാടിയായി മാറി . ശ്രീ ആൽബിൻ മാത്യു , ശ്രീ ആദർശ് ജോർജ് , കുമാരി ആദിത്യ ജ്യോതി എന്നി കുട്ടികളെയാണ് ആദരിച്ചത് . തുടർന്ന് ഒഐസിസി സറെ അഷറഫ് അബുല്ല തന്റെ നന്ദി പ്രസംഗത്തിൽ ഒഐസിസി യുടെ നാടിനൊപ്പം നന്മയ്ക്കൊപ്പം എന്ന ആശയത്തിന്റെ ആവശ്യകത വിവരിച്ചു .

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സമൃദ്ധമായ ഓണ സദ്യയും കഴിച്ചു , പിന്നീട് കണ്ണിനും കാതിനും , മനസ്സിനും ആനന്ദമേകുന്ന കലാ സാംസ്‌കാരിക പരിപാടികളും അസ്വദിച്ചു ക്രോയോഡോണിലെ മലയാളികൾ നല്ല അഭിപ്രായം പറയുമ്പോൾ വീണ്ടും ഇത്തരം പരിപാടികൾക്ക് നേതൃത്വം നല്കാൻ പ്രചോദനം നൽകുന്നുവെന്ന് ഒഐസിസി സറെ റീജൺ വൈസ് പ്രസിഡണ്ടും ഓണാഘോഷ കമ്മറ്റി കൺവീനറുമായ ശ്രീ അനൂപ് ശശി പറഞ്ഞു !

ഓണാഘോഷ കമ്മറ്റി എക്സിക്യൂട്ടീവ് അംഗങ്ങളായ ശ്രീ സാബു ജോർജ് , ശ്രീ അഷറഫ് അബ്‌ദുല്ല , ശ്രീ ജോർജ് ജോസഫ് , ശ്രീ ചെല്ലപ്പൻ നടരാജൻ , ശ്രീ ബിജു ഉതുപ്പ് , ശ്രീ ബാബു പുറിഞ്ചു , ശ്രീമതി ലിലിയ പോൾ ശ്രീ ജിതിൽ സി തോമസ് എന്നിവർ കളം നിറഞ്ഞു പ്രവർത്തിച്ചപ്പോൾ , മെയ്യും മനസ്സും മറന്ന് ഓണാഘോഷ പരുപാടി വിജയിപ്പിക്കാൻ കഠിനാധ്വാനം ചെയ്ത എക്സിക്യൂട്ടീവ് അംഗങ്ങമായ ശ്രീ അഷറഫ് അബ്‌ദുല്ലയെ എത്രകണ്ട് പ്രശംസിച്ചാലും മതിയാവില്ലന്ന് എല്ലാ ഒഐസിസി അംഗങ്ങളും അഭിപ്രായപ്പെട്ടു.

ഇനിയും ജീവകാരുണ്യ പ്രവർത്തങ്ങളും , ജന സമ്പർക്ക പ്രവർത്തങ്ങളും ഒഐസിസി സറെ നേതൃത്ത്വം നൽകുമെന്നും , എല്ലാവരുടെയും അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ഒഐസിസി യുടെ പ്രവർത്തങ്ങൾക്ക് അത്യാവശ്യമാണെന്നും ശ്രീ വിത്സൺ ജോർജ് അഭിപ്രായപ്പെട്ടു . കാണികൾ ഒന്നടങ്കം നൃത്ത ചുവടുകളോട് ഓഡിറ്റോറിയവും സ്റ്റേജും നിറഞ്ഞു ആസ്വദിക്കുന്നത് വിസ്മയ കാഴ്ചയായി . സ്റ്റേജും , കാണികളെയും ഒരുപോലെ നിയന്ത്രിച്ച അവതാരിക രേവതി മേനോൻ എല്ലാവരുടെയും പ്രശംസയ്ക്ക് പാത്രമായി . വീണ്ടും ഒന്നിക്കാം എന്ന ആഹ്വാനവുമയി ദേശിയ ഗാനാലാപനത്തോട് ഓണാഘോഷ പരിപാടികൾ അവസാനിച്ചു ..