കാർ മേല്‍പാലത്തില്‍നിന്ന് താഴ്ചയിലേക്ക് വീണ് മലയാളി ദമ്പതികള്‍ക്ക് ദാരുണാന്ത്യം. കണ്ണൂർ ചൊക്ലി നിടുമ്പ്രം കാരാറത്ത് സ്‌കൂളിനടുത്ത അല്‍മര്‍വയില്‍ തൈപറമ്പത്ത് മുനവ്വര്‍ (48), ഭാര്യ സമീറ (35) എന്നിവരാണ് മരിച്ചത്.
ചൊവ്വാഴ്ച ഉച്ചക്ക് രണ്ടു മണിയോടെ ഉഡുപ്പി ജില്ലയിലെ കുന്താപുരം ബോബ്ബർയനക്കട്ടയിലായിരുന്നു അപകടം. മുനവ്വറായിരുന്നു കാര്‍ ഓടിച്ചത്. സമീറ സംഭവസ്ഥലത്ത് തന്നെ മരിച്ചു. മുനവ്വര്‍ ഇന്നലെ ഉച്ചയോടെ ആശുപത്രിയിലാണ് മരിച്ചത്.
മഹാരാഷ്ട്ര സാംഗ്ലിയിലെ മീരേജില്‍ വിദ്യാര്‍ഥിയായ ദമ്പതികളുടെ മകൻ സഹലിനൊപ്പം പെരുന്നാള്‍ ആഘോഷിക്കാന്‍ നാട്ടിലേക്ക് വരുമ്പോഴായിരുന്നു അപകടം. മീറേജില്‍ ബോംബെ സ്റ്റാര്‍ ബേക്കറിയുടമയാണ് മുനവ്വര്‍. കോയമ്പത്തൂരിൽ വിദ്യാര്‍ഥിനിയായ മിനാ ഫാത്തിമ മകളാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കള്‍ ഏറ്റുവാങ്ങിയ മൃതദേഹങ്ങള്‍ നാട്ടിലെത്തിച്ച് ഖബറടക്കി.
Leave a Reply