54 വര്‍ഷങ്ങളായി റോഡരികില്‍ ചായ വില്‍ക്കുന്ന ഒരു ചായക്കടക്കാരന്‍. അദ്ദേഹമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയുടെ താരം.കഴിഞ്ഞ റിപ്പബ്ലിക് ദിനത്തില്‍ പത്മശ്രീ നേടിയ,ഒഡിഷയിലെ 61 കാരനായ പ്രകാശ് റാവു തന്റെ വരുമാനത്തിന്റെ ഭൂരിഭാഗവും ചെലവഴിക്കുന്നത് പാവപ്പെട്ട കുട്ടികളുടെ പഠനത്തിനും ചികിത്സയ്ക്കുമാണ്.ഈ ചായക്കടക്കാരന്റെ കഥ അല്പം വ്യത്യസ്തമാണ്.ആറാം വയസ്സിലാണ് റാവുവിന്റെ അച്ഛന്‍ രണ്ടാം ലോകമഹായുദ്ധത്തില്‍ പങ്കെടുത്ത് തിരികെയെത്തുന്നത്.നാട്ടില്‍ നല്ല ജോലി കിട്ടും എന്ന പ്രതീക്ഷ പെട്ടെന്ന് തന്നെ ഇല്ലാതായി.ഒപ്പം പട്ടിണിയും ദാരിദ്ര്യവും ഏറിയപ്പോള്‍ അദ്ദേഹം 5 രൂപ നിക്ഷേപത്തില്‍ ഒരു ചായക്കട തുടങ്ങി. ഇന്നും 50 വര്‍ഷത്തോളമായി റാവു ജോലി ചെയ്തു വരുന്നത് അതേ കടയിലാണ്.

വിദ്യാഭ്യാസം നേടേണ്ട സമയത്ത് കുട്ടികള്‍ പണിക്ക് പോകുന്നതും ആ പണം കൊണ്ട് അച്ഛന്‍ മദ്യപിക്കുന്നതും റാവുവിനെ ഏറെ വിഷമിപ്പിച്ചു. ഇതോടെ അദ്ദേഹം ഒന്ന് തീരുമാനിച്ചു.അതോടെ,ചായക്കടയില്‍ നിന്നും കിട്ടുന്നതിന്റെ പകുതി തുക അദ്ദേഹം തെരുവുകളിലെ കുട്ടികളുടെ പഠനത്തിനും മറ്റു ചികിത്സാകാര്യങ്ങള്‍ക്കും മാറ്റി വെച്ചു. രണ്ടു മുറികളിലായി നാല് കുട്ടികളെ വീട്ടില്‍ തന്നെ താമസിപ്പിച്ചു.ഇവര്‍ക്ക് സൗജന്യമായി ഭക്ഷണവും വിദ്യാഭ്യാസവും നല്‍കി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഒരിക്കല്‍,ഞങ്ങളെ പട്ടിണിക്കിട്ടു കൊണ്ട് അവരെ പഠിപ്പിക്കുന്നതെന്തിന് എന്ന് ചോദിച്ച അതേ മാതാപിതാക്കള്‍ ഇന്ന് അഭിമാനത്തോടുകൂടി കുട്ടികളെ അദ്ദേഹത്തിന്റെ സ്‌കൂളിലേക്ക് കൊണ്ട് വരുന്നു.100 ലധികം കുട്ടികള്‍ ഇന്നവിടെ പഠിക്കുന്നു.ലോകത്തിലെ ഏറ്റവും വലിയ ധനികനാണ് താന്‍ എന്നാണ് റാവു ഇപ്പോള്‍ പറയുന്നത്.