വീ​ട്ടു​മു​റ്റ​ത്ത് നി​ന്ന് ക​ളി​ക്കു​ന്ന​തി​നി​ടെ ഏഴു വയസുകാരി പാ​മ്പ് ക​ടി​യേ​റ്റു മ​രി​ച്ചു. ശി​വ​പു​രം വെ​മ്പ​ടി​യി​ലെ ഹ​യ ഹയ (7)യാ​ണ് മ​രി​ച്ച​ത്. ഞായറാഴ്ച വൈ​കു​ന്നേ​രം വീ​ട്ടു​മു​റ്റ​ത്ത് ക​ളി​ച്ചു കൊ​ണ്ടി​രി​ക്കെ​യാ​ണ് ഹയയ്ക്കു പാമ്പ് ക​ടി​യേ​റ്റ​ത്.

ഉ​ട​ൻ ക​ണ്ണൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു​. എന്നാൽ ആരോഗ്യനില വഷളായതിനെ തുടർന്ന് പ​രി​യാ​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മാറ്റിയെങ്കിലും തിങ്കളാഴ്ച പു​ല​ർ​ച്ചെ മ​ര​ണം സംഭവിക്കുകയായിരുന്നു. ആ​സി​ഫി​ന്‍റെ​യും നീ​ർ​വേ​ലി കു​നി​യി​ൽ വീ​ട്ടി​ൽ സ​ഫീ​റ​യു​ടെ​യും മ​ക​ളാ​ണ്. മെ​രു​വ​മ്പാ​യി എം​യു​പി സ്കൂ​ൾ ര​ണ്ടാം ത​രം വി​ദ്യാ​ർ​ഥി​നി​യാ​ണ്. ലുബ സഹറയാണ് ഹംദയുടെ സഹോദരി. കുട്ടിയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾക്കു വിട്ടുനൽകും.

കഴിഞ്ഞ വർഷങ്ങളിൽ കുട്ടികൾ പാമ്പുകടിയേറ്റു മരിക്കുന്ന നിരവധി സംഭവങ്ങൾ കേരളത്തിൽ റിപ്പോർട്ട് ചെയ്തു. ബത്തേരി പുത്തൻകുന്ന് സർവജന വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ അഞ്ചാം ക്ലാസ് വിദ്യാർഥിനിയായിരുന്ന ഷഹല ക്ലാസ് മുറിയിൽ വെച്ച് പാമ്പുകടിയേറ്റു മരിച്ച സംഭവം ഏറെ കോളിളക്കമുണ്ടാക്കിയിരുന്നു. സ്കൂൾ, ആശുപത്രി അധികൃതരുടെ വീഴ്ച കാരണമാണ് ഷഹലയ്ക്കു പാമ്പുകടിയേറ്റതെന്ന് പിന്നീട് വ്യക്തമായിരുന്നു. ഷഹലയ്ക്കു പാമ്പു കടിയേറ്റിട്ടും ഉടൻ തന്നെ ആശുപത്രിയിലെത്തിക്കാൻ അധ്യാപകർ കൂട്ടാക്കിയില്ലെന്നായിരുന്നു ആരോപണം. പിന്നീട് ഷഹലയുടെ പിതാവ് സ്ഥലത്തെത്തി ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സ വൈകിയതും മരണ കാരണമായി.