ഹൊറര്‍ തോന്നിക്കുന്ന തരത്തിലുള്ള ആടൈയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ വൈറലായിരുന്നു. അമലാ പോളിന്റെ വ്യത്യസ്തമായൊരു വേഷപ്പകര്‍ച്ചയും രൂപവും ഭാവവും ആരാധകര്‍ ആവേശത്തിലാക്കിയിരുന്നു. ഇപ്പോഴിതാ ആടൈയുടെ ടീസര്‍ ഇറങ്ങി.

ഒരു സൈക്കോളജിക്കല്‍ ത്രില്ലര്‍ സിനിമയാണെന്ന് മനസ്സിലാക്കാം. നഗ്നയായി ക്യാമറയ്ക്കുമുന്നില്‍ പോസ് ചെയ്ത അമലയെ കണ്ട് ശരിക്കും ആരാധകര്‍ ഞെട്ടി. ബിക്കിനിയണിഞ്ഞുള്ള അമലയുടെ ഫോട്ടോകള്‍ പൊതുവെ സോഷ്യല്‍ മീഡിയയില്‍ വിവാദങ്ങള്‍ സൃഷ്ടിക്കാറുണ്ട്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഇതാരും പ്രതീക്ഷിക്കാത്ത രംഗമാണ് ടീസറില്‍ കാണിക്കുന്നത്. രത്‌നകുമാര്‍ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ആടൈ. വിജി സുബ്രഹ്മണ്യനാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ഒരു വലിയ കെട്ടിടത്തില്‍ അകപ്പെടുന്ന അമലയെയാണ് ടീസറില്‍ കാണിക്കുന്നത്.