അമലാപോളിന്റെ പുതിയ ചിത്രം ആടൈയുടെ ട്രെയിലറിന് വന്‍ സ്വീകരണം. അത്ഭുതപ്പെടുത്തുന്ന മേയ്ക്കോവറിലാണ് അമലാ പോള്‍ ചിത്രത്തിലെത്തുന്നത്. സിനിമയുടെ കഥ കേട്ട ഉടൻ മറ്റു പ്രോജക്ടുകളെല്ലാം വേണ്ടെന്നുവെച്ചാണ് അമല ‘ആടൈ’ ഏറ്റെടുക്കുന്നത്. ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപ് ആണ് ട്രെയിലർ പുറത്തിറക്കിയത്.
ചിത്രത്തിന്റെ പോസ്റ്റര്‍ വലിയ ശ്രദ്ധ നേടിയിരുന്നു. പ്രശംസയും വിമര്‍ശനങ്ങളും ഉണ്ടായി. ഇപ്പോഴിതാ ചിത്രത്തിന്റ ഒഫിഷ്യല്‍ ട്രെയിലര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. അര്‍ദ്ധനഗ്നയായി അമല ടീസറില്‍ പ്രത്യക്ഷപ്പെട്ടത് വലിയ ചര്‍ച്ചയായിരുന്നു. സിനിമയ്ക്ക് എ സർട്ടിഫിക്കറ്റ് ആണ്. വയലൻസ് രംഗങ്ങളുടെ അതിപ്രസരമാണ് എ സർട്ടിഫിക്കറ്റ് ലഭിക്കാൻ കാരണമായത്.
ത്രില്ലര്‍ സ്വഭാവമുള്ള ചിത്രം രത്‌നകുമാറാണ് സംവിധാനം ചെയ്യുന്നത്. പ്രതികാരകഥ പറയുന്ന ചിത്രത്തിൽ കാമിനി എന്ന കഥാപാത്രത്തെ അമല അവതരിപ്പിക്കുന്നു. ജൂലൈ 19ന് ചിത്രം തീയറ്ററുകളിലെത്തും.
Leave a Reply