കണ്ണൂര്‍: എനിക്ക് മുഖ്യമന്ത്രിയെ കാണണമെന്ന് വാശിപിടിച്ച് കരഞ്ഞ ആദി എന്ന കുട്ടിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. അങ്ങനെ ആദിയുടെ ആഗ്രഹം ഒടുവില്‍ സാക്ഷാത്കരിച്ചു. കണ്ണൂര്‍ ഗസ്റ്റ് ഹൗസിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ ആദിയുടെ മോഹം സാധിച്ചു കൊടുത്തു. അമ്മ രസീനയ്‌ക്കൊപ്പം എത്തിയ ആദി പിണറായി വിജയനുമായി കുശലം പങ്കുവെച്ചു. സ്വന്തമായി വരച്ച പിണറായിയുടെ ചിത്രവും നല്‍കി.
ചിത്രം വരയ്ക്കാനുണ്ടായ പ്രചോദനവും പറഞ്ഞു. മുഖ്യമന്ത്രിയുടെ ചിത്രം വരയ്ക്കണമെന്ന ആവശ്യം ആദ്യം പങ്കുവെച്ചത് വരയ്ക്കാനറിയാവുന്ന സുഹൃത്തിനോടാണ്, നിനക്കെന്തായാലും കഴിയില്ലെന്നായിരുന്നു കൂട്ടുകാരന്റെ വെല്ലുവിളി. അതോടെ സ്വന്തമായി വരയ്ക്കുമെന്ന് തീരുമാനമെടുത്തു. അമ്മയുടെ പിന്തുണയോടെ മനോഹരമായി ചിത്രം പൂര്‍ത്തിയാക്കി. പകരം സമ്മാനമായി പിണറായി ഒരു പേനയും ആദിക്ക് സമ്മാനമായി നല്‍കി. സെല്‍ഫിയെടുത്ത് ഇനിയും കാണാന്‍ വരുമെന്ന് പറഞ്ഞാണ് ആദി മടങ്ങിയത്.
https://www.facebook.com/shafi.pookaitha/videos/954334968063539/
മുഖ്യമന്ത്രിയെ കാണാന്‍ വാശിപിടിച്ച് കരഞ്ഞ ആദിയുടെ വീഡിയോ അമ്മയാണ് ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചത്. ഇത് വൈറലായതോടെ പിണറായി ആദിയെ ഫോണില്‍ വിളിച്ച് സംസാരിച്ചിരുന്നു. അങ്ങനെ കണ്ണൂരിലെത്തിയപ്പോള്‍ കൂടികാഴ്ചയ്ക്ക് വഴി ഒരുക്കുകയായിരുന്നു. ഗള്‍ഫില്‍ താമസിക്കുന്ന ആദി മാര്‍ച്ച് അവസാനത്തോടെ മടങ്ങി പോകും.
https://www.facebook.com/shafi.pookaitha/videos/954338111396558/
Leave a Reply