കൊച്ചി: കൊച്ചിയിലെ മലനീകരണത്തിനും കൊതുകു വളര്‍ച്ചയ്ക്കും തടയിടാന്‍ കഴിയാത്തതിന് പിന്നിന്‍ ഭരണ കര്‍ത്താക്കളുടെ അഴിമതി താല്‍പ്പര്യമെന്ന് ആം ആദ് മി പാര്‍ട്ടി. കൊച്ചിയില്‍ നാം കാണുന്ന കൊതുക് അല്ല യഥാര്‍ത്ഥ കൊതുക് കൊച്ചിയിലെ അഴിമതിയുടെ കൊതുകാണ് ഇല്ലാതാകേണ്ടത്. അഴിമതി തളം കെട്ടിനിന്നു നാട്ടില്‍ മുഴുവന്‍ മാലിന്യം സൃഷ്ടിച്ചു, നാട്ടിലെ മലിനജലം മുഴുവന്‍ ഒഴുകിപ്പോകാത്ത വിധത്തില്‍ തോടുകളും പുഴകളും കയ്യേറ്റം ചെയ്തു അതിനു കൂട്ടുനിന്ന മാറിമാറിവന്ന കൊച്ചിയിലെ ഭരണകര്‍ത്താക്കളാണ് കൊച്ചിയിലെ കൊതുകിന് കാരണമെന്ന് ആം ആദ്മി പാര്‍ട്ടി സംസ്ഥാന കണ്‍വീനര്‍ സി.ആര്‍ നീലകണ്ഠന്‍ ആരോപിച്ചു. ഇന്നലെ രാവിലെ മുതല്‍ കൊച്ചി നഗരസഭ ആസ്ഥാനത്തിനു മുന്നില്‍ കൊതുക് എന്ന കൊച്ചിയെ ബാധിച്ച ദുര്‍ഭൂതതിനെതിരെ ആം ആദ്മി പാര്‍ട്ടി നടത്തിയ സമരം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിലെ നഗരസഭകള്‍, തദ്ദേശഭരണ സ്ഥാപനങ്ങളുടെ പ്രാഥമിക കടമയാണ് മാലിന്യ സംസ്‌കരണം മലിനജല നിര്‍മ്മാര്‍ജ്ജനം എന്നിവ എന്നാല്‍ അതു നിര്‍വഹിക്കാന്‍ നഗരസഭ ശ്രമിക്കാത്തത് വ്യക്തമായ അഴിമതിയുടെ കൊണ്ടാണ് എന്ന് ആര്‍ക്കും ബോധ്യമാകും. കൊച്ചിയുടെ ജല നിര്‍ഗമന മാര്‍ഗങ്ങള്‍ ശാസ്ത്രീയമായി പരിഷ്‌കരിക്കാന്‍, കഴിയാത്തതല്ല, അതിനു പദ്ധതി ഇല്ലാത്തതല്ല, അതിനു പണം ഇല്ലാത്തതല്ല, പക്ഷെ അഴിമതി നടത്തി കഴിഞ്ഞ ശേഷം, അതിനു പണം കിട്ടില്ല. ശാസ്ത്രീയമായി അത് നിര്‍വഹിച്ചാല്‍ അഴിമതി നടത്താനും കഴിയില്ലെന്നും ആം ആദ്മി ആരോപിക്കുന്നു.

നഗരസഭാ ഓഫീസിനു മുന്നില്‍ കൊതുക് വലയ്ക്കുള്ളില്‍ ഇരുന്നാണ് ആം ആദ്മി പ്രവര്‍ത്തകര്‍ സമരം നടത്തിയത്. സമരത്തില്‍ എറണാകുളം പാര്‍ലമെന്റ് മണ്ഡലം കണ്‍വീനര്‍ ഷക്കീര്‍ അലി, ആം ആദ്മി സംസ്ഥാന രാഷ്ട്രീയ കാര്യ സമിതി അംഗം ഷൈബു മടത്തില്‍, വൈപ്പിന്‍ മണ്ഡലം കണ്‍വീനര്‍ സിസിലി, കൊച്ചി കണ്‍വീനര്‍ കെ.ജെ ജോസെഫ്, തൃക്കാക്കര കണ്‍വീനര്‍ ഫോജി ജോണ്‍, കളമശ്ശേരി കണ്‍വീനര്‍ ഷംസു ചട, ബോബ്ബന്‍ ഗട, നൌഷാദ് പല്ലാരിമംഗലം, ബിജുജോണ്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് മേയര്‍ക്ക് പരാതിയും നല്‍കി