സൂപ്പർതാരം ആമിർഖാ​െൻറ മകൻ ജുനൈദ്​ ബോളിവുഡിലേക്ക്​. കഴിഞ്ഞ മൂന്നുവർഷമായി നാടകത്തിലൂടെ കഴിവുതെളിയിച്ചാണ്​ ജുനൈദ്​​ ബോളിവുഡിൽ അരങ്ങേറ്റത്തിനൊരുങ്ങുന്നത്​.

അനുരാജ്​ മനോഹർ സംവിധാനം ചെയ്​ത മലയാള ചിത്രം ഇഷ്​ഖി​െൻറ ഹിന്ദി റീമേക്കിലാണ്​ ജുനൈദ്​ അഭിനയിക്കുക. ഷെയ്​ൻ നിഗമും ആൻ ശീതളും മുഖ്യവേഷത്തിലഭിനയിച്ച ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സംവിധായകനും നിർമാതാവുമായ നീരജ്​ ​പാണ്ഡേയാണ്​ ചിത്രം ഹിന്ദിയി​ലെത്തിക്കുന്നത്​. ഹിന്ദി തിരക്കഥ പൂർത്തിയായതായി നേരത്തേ നീരജ്​ അറിയിച്ചിരുന്നു. എ.വെഡ്​നെസ്​​ ഡേ, സ്​പെഷ്യൽ 26, ബേബി, എം.എസ്​ ധോണി തുടങ്ങിയ ശ്രദ്ധേയ ചിത്രങ്ങളുടെ സംവിധായകനാണ്​ നീരജ്​.