ഗൗരി ലങ്കേഷ് വധത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് പലയിടത്തും # I AM GAURI പ്രതിഷേധ പ്രകടനങ്ങളും ചര്‍ച്ചകളും നടന്നു കൊണ്ടിരിക്കുന്നു. കേരളത്തില്‍ ആം ആദ്മി പാര്‍ട്ടി ദേശീയ നേതാവും പത്രപ്രവര്‍ത്തകനുമായ അശുതോഷ്, ഡല്‍ഹി മുന്‍ മന്ത്രിയും, മാല്‍വിയ നഗര്‍ എം.എല്‍.എ അഡ്വ:സോമനാഥ് ഭാരതി, സി ആര്‍ നീലകണ്ഠന്‍ എന്നിവര്‍ പങ്കെടുക്കുന്ന പ്രഭാഷണവും സംവാദവും സെപ്തംബര്‍ 15ന് കൊച്ചിയില്‍ അബാദ് പ്ലാസയില്‍ വെച്ചു നടക്കുന്നു.

ജനാധിപത്യതിന്റെ-മതനിരപേക്ഷതയുടെ അടിസ്ഥാന ഘടന പോലും ചോദ്യം ചെയ്യപെടുമ്പോള്‍, അതിനെതിരെ ഉയരുന്ന ശബ്ദങ്ങളെ ഇല്ലായ്മ ചെയ്യാന്‍ ഭരണകൂടം കൂട്ടുനില്‍ക്കുന്നു. ഈ വിമത ശബ്ദങ്ങള്‍ ഇല്ലെങ്കില്‍ ജനാധിപത്യമില്ല. മാധ്യമ പ്രവര്‍ത്തകരും സാമൂഹിക-രാഷ്ട്രീയ മേഖലകളില്‍ നിന്നുള്ളവരും പങ്കെടുക്കുന്ന ഈ ചര്‍ച്ച, ആശയാവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന് അളവുകോലുകള്‍ വെക്കുന്ന, അത് കരിയിച്ചു കളയുന്ന ശക്തികള്‍ക്കെതിരെ ഒന്നിച്ചു നിന്ന് പ്രതിരോധിക്കേണ്ട സാഹചര്യം വിശകലനം ചെയ്യുന്നു. ഏവരെയും ക്ഷണിക്കുന്നു.

Venue : Vantage Point -Abad Plaza, MG Road. Kochi
Date & Time : 2.30 PM. Thursday, September 15, 2017