സര്‍ക്കാര്‍ നെല്ല് സംഭരണം തുടങ്ങാത്തതിനാല്‍ ദുരിതം അനുഭവിക്കുന്ന കര്‍ഷകരില്‍ നിന്ന് സര്‍ക്കാര്‍ നിശ്ചയിച്ച താങ്ങുവിലയേക്കാള്‍ കൂടുതല്‍ വില നല്‍കി സംഭരിക്കാന്‍ ആം ആദ്മി പാര്‍ട്ടി തുടങ്ങുകയാണ്. ദേശീയ കര്‍ഷക സമാജവുമായി ഒത്ത് ചേര്‍ന്ന് തുടങ്ങുന്ന ഈ ഇടപെടലിന്റെ ഉല്‍ഘാടനം 16ന് രാവിലെ 11 മണിക്ക് പാലക്കാട് കരുണ മെഡിക്കല്‍ കോളേജിനടുത്തുള്ള മുത്തംതോട് വിജയ റൈസ് മില്ലിന് സമീപം നടക്കുന്നു.
ആം ആദ്മി പാര്‍ട്ടി സംസ്ഥാന കണ്‍വീനര്‍ സി.ആര്‍.നീലകണ്ഠന്‍,
കര്‍ഷക സമാജം പ്രസിഡന്റ് മുത്തലംതൊട് മാണി, പാര്‍ലമെന്റ് നിരീക്ഷകന്‍ പത്മനാഭന്‍ തുടങ്ങിയവര്‍ പങ്കെടുക്കുന്നു. ലെഡും ആര്‍സനിക്കും ടോക്‌സിക്ക് കെമിക്കലുകളും കളറുകളും നിറഞ്ഞ അരിക്കു പകരം ഈ കര്‍ഷകരില്‍ നിന്ന് നല്ല ഭക്ഷണം എന്നതാണ് പദ്ധതി.
Leave a Reply