ഡല്‍ഹി, കത്പുളി കോളനി ബലപ്രയോഗത്തിലൂടെ ഒഴിപ്പിക്കുകയും അവര്‍ക്ക് വേണ്ടി മുന്നില്‍ നിന്ന സി പി ഐ നേതാവ് ആനി രാജയെ മര്‍ദ്ദിക്കുകയും വഴി സാധാരണക്കാരനോടുള്ള തന്റെ നയം മോഡി വ്യക്തമാക്കിയിരിക്കുന്നു. ആ തെരുവില്‍ ഉറങ്ങുന്നത് ഒരു കലാ സംസ്‌കാരം കൂടിയാണ്. അവശേഷിക്കുന്ന കോളനി നിവാസികള്‍ ക്യാമ്പുകളിലേക്ക് പോകാന്‍ എന്ത് കൊണ്ട് മടിക്കുന്നു എന്ന് അധികാരികള്‍ മനസ്സിലാക്കാന്‍ ശ്രമിക്കണമായിരുന്നു.

ഡല്‍ഹി ആം ആദ്മി സര്‍ക്കാര്‍ ഇത്തരം ഒരു ചേരി ഇല്ലാതാക്കിയത് അവരെ കുടിയൊഴിപ്പിച്ചല്ല. അവര്‍ പോലും അറിയാതെ അവര്‍ക്ക് വേണ്ടി കെട്ടിട സമുച്ചയങ്ങള്‍ പണിതതിനു ശേഷം പാര്‍പ്പിടം സമ്മാനിക്കുകയായിരുന്നു. ജനങ്ങളെ കുടിയൊഴിപ്പിക്കാന്‍ എല്ലാ സര്‍ക്കാരും ഒരു പോലെ തല്‍പ്പരരാണ്. എന്നാല്‍ അവരുടെ ശിഷ്ട ജീവിതം എങ്ങിനെയെന്ന് ആരും അന്വേഷിക്കാറില്ല.

ആനി രാജ ഈ ദുരവസ്ഥ മനസ്സിലാക്കി തന്നെയാണ് കത്പുളി കോളനി നിവാസികളുടെ കൂടെ നിന്നത്. അവരെ പോലും അതി ക്രൂരമായി മര്‍ദ്ദിച്ച് വലിച്ചിഴക്കാന്‍ മോഡിയുടെ പോലീസിനു മടിയില്ലാതായിരിക്കുന്നു. കേരളത്തില്‍ അടക്കമുള്ള ഇത്തരം കുടിയൊഴിപ്പിക്കലിനെതിരെ ആം ആദ്മി പാര്‍ട്ടി ജനങ്ങളോടൊപ്പം ഉണ്ടാകും.