ഗെയില്‍ പൈപ്പ് ലൈനിനു വേണ്ടിയും വാട്ടര്‍ അതോറിറ്റി യുടെ പൈപ്പ് ഇടുന്നതിനു വേണ്ടിയുംകുത്തി പൊളിച്ച കാക്കനാട് സിവില്‍ ലൈന്‍ റോഡ് പണി കഴിഞ്ഞു മാസങ്ങള്‍ ആയിട്ടും പിഡബ്ല്യുഡി തൃക്കാക്കര അധികാരികള്‍ ടാര്‍ ചെയ്തു പൂര്‍വസ്ഥിതിയില്‍ ആകുവാനുള്ള നടപടികള്‍ കൈക്കൊള്ളാത്തതിനാലും അപകടങ്ങള്‍ നിത്യ സംഭവമാകുന്നതിനാല്‍ ജനജീവിതത്തെ ബാധിക്കുന്നതിനാലും ആം ആദ്മി പാര്‍ട്ടി തൃക്കാക്കര മണ്ഡലം പ്രവര്‍ത്തകര്‍, പാര്‍ട്ടി സ്റ്റേറ്റ് കണ്‍വീനര്‍ ശ്രീ. സി. ആര്‍. നീലകണ്ഠന്‍ അവര്‍കള്‍ക്കൊപ്പം ഇന്നേദിവസം പിഡബ്ല്യുഡി എക്‌സിക്യൂട്ടീവ് എഞ്ചിനീയറെ കണ്ടു കാര്യങ്ങള്‍ ധരിപ്പിച്ചു മെമ്മോറാണ്ടം സമര്‍പ്പിച്ചതില്‍ ബഹുമാനപ്പെട്ട പിഡബ്ല്യുഡി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ഒരാഴ്ചക്കകം റോഡിന്റെ ദുരവസ്ഥ പരിഹരിക്കാനുള്ള നടപടികള്‍ കൈക്കൊള്ളാമെന്നു പറഞ്ഞ ഉറപ്പിന്മേല്‍ സമരം താത്കാലികമായി നിര്‍ത്തിവെച്ചു.
ഡിപ്പാര്‍ട്‌മെന്റില്‍ നിന്ന് പണമടച്ചു അനുമതി മേടിച്ചു ചെയ്യേണ്ട റോഡ് കുത്തിപ്പൊളിക്കല്‍ നടപടികള്‍, ശരിയായ മേല്‍നോട്ട നടപടികള്‍ സ്വീകരിക്കാതെ ആണ് പിഡബ്ല്യുഡി നടപ്പാക്കിയത് എന്ന് ശ്രദ്ധയില്‍പ്പെട്ടു. ഇതിനാല്‍ ഒരുപ്രാവശ്യം പാച്ച് വര്‍ക്ക് ചെയ്‌തെങ്കിലും അത് ശരിയായ രീതിയില്‍ വര്‍ക്ക് നടത്തിയിട്ടില്ലാത്തതിനാല്‍ ഇതുവഴി പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടും, അപകടാവസ്ഥ യും ഉണ്ടായിക്കൊണ്ടിരിക്കുന്നു.
വേണ്ട മേല്‍നടപടികള്‍ കൈക്കൊണ്ടില്ലെങ്കില്‍ ശക്തമായ ജനകീയ പ്രക്ഷോഭത്തിലേക്കും നിയമ നടപടിയിലേക്കും നീങ്ങുമെന്ന് ആം ആദ്മി പാര്‍ട്ടി തൃക്കാക്കര മണ്ഡലം ഒബ്‌സര്‍വര്‍ അറിയിച്ചു.
Leave a Reply