ഒരിക്കലും നടക്കാന്‍ സാധ്യത ഇല്ല എന്ന് ഉറപ്പുള്ള അതിരപ്പിള്ളി ജല വൈധ്യുതി പദ്ധതിക്ക് വേണ്ടി സര്‍ക്കാര്‍ പണം മുടക്കുന്നത് അഴിമതിയാണ്. ഇതുപോലെ ഉപേക്ഷിക്കപെട്ട പദ്ധതികളില്‍ പണം മുടക്കുക എന്നതും സര്‍ക്കാരിന്റെ സ്ഥിരം രീതിയാണ്. ഇതിനിടയില്‍ ആണ് പദ്ധതി പ്രദേശത്ത് KSEB ട്രാന്‍സ്‌ഫോര്‍മര്‍ സ്ഥാപിച്ചത്. ഇനി പദ്ധതിക്ക് വേണ്ടി ഒരു പൈസയും ചിലവാക്കരുത് എന്ന് ആവശ്യപ്പെട്ടു കൊണ്ട് ആം ആദ്മി പാര്‍ട്ടി ആഗസ്റ്റ് 17, 3 മണിക്ക് അതിരപ്പിള്ളി പദ്ധതിയുടെ ഓഫീസ് അടച്ച് പൂട്ടി പുതിയതായി പണിത ട്രാന്‍സ്ഫോര്‍മറിന് റീത്ത് സമര്‍പ്പിച്ചു.

വന്‍ പാരിസ്ഥിതിക ദോഷങ്ങള്‍ ഉണ്ടാകുന്ന, സര്‍ക്കാറിന് സാമ്പത്തിക ബാധ്യത വരുത്തുന്ന, ആദിവാസികള്‍ കുടിയിറക്കപ്പെടുന്ന, കൃഷി നാശം വരുത്തുന്ന അതിരപ്പിള്ളി പദ്ധതിക്ക് അനുമതി കിട്ടാനുള്ള എല്ലാ വഴികളും അടഞ്ഞന്നിരിക്കെ, ഈ പദ്ധതിക്ക് വേണ്ടി പണം ചിലവഴിക്കരുത് എന്ന് ആം ആദ്മി പാര്‍ട്ടി സംസ്ഥാന കണ്‍വീനര്‍ ഡി.ആര്‍ നീലകണ്ഠന്‍ ആവശ്യപ്പെട്ടു. യോഗത്തില്‍ മോഹന്‍ദാസ് അതിരപ്പിള്ളി, ഷൗക്കത്തലി എറോത്ത്, ഷക്കീര്‍ അലി തുടങ്ങിയവര്‍ പ്രസംഗിച്ചു.