ദില്ലി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന സി.ബി.എന്‍ ഫൗണ്ടേഷന്‍ എന്ന സ്ഥാപനത്തിന്റെ സഹകരണത്തോടെ ആം ആദ്മി പാര്‍ട്ടി പ്രളയ ബാധിത പ്രദേശങ്ങളില്‍ മെഡിക്കല്‍ ക്യാമ്പുകള്‍ നടത്തിവരുന്നു. സി.ബി.എന്‍ഫൗണ്ടേഷന്‍ ഹരിയാനയിലെ ഫിലാഡല്‍ഫിയ ആശുപത്രിയുമായി ബന്ധപ്പെട്ടുകൊണ്ടാണ് ഈ പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്.
രണ്ടു വിദഗ്ധ ഡോക്ടര്‍മാരും 4 നഴ്‌സുമാരും മറ്റു സഹായികളും അടങ്ങുന്ന സംഘമാണ്. സംഘത്തിന്റെ കൈവശം സാധാരണഗതിയില്‍ ആവശ്യം വരുന്ന എല്ലാ മരുന്നുകളും ഉണ്ട് കേവലം ക്യാമ്പ് അടിസ്ഥാനത്തില്‍ പരിശോധിക്കുക മാത്രമല്ല അവരുടെ വീടുകളില്‍ തന്നെ ആവശ്യമെങ്കില്‍ പോയി പരിശോധിക്കുകയും അവര്‍ക്കാവശ്യമുള്ള മരുന്നുകള്‍ ഇപ്പോള്‍ കൈവശമില്ലെങ്കില്‍ അത് എത്തിച്ചുകൊടുക്കുകയും തുടര്‍ന്നുള്ള ചികിത്സ ആവശ്യമുള്ളവര്‍ക്ക് അതിനുള്ള സൗകര്യം ചെയ്തുകൊടുക്കുക എന്നതിന്റെ അടിസ്ഥാനത്തിലാണ് ഇവര്‍ മെഡിക്കല്‍ ക്യാമ്പ് നടത്തുന്നത്.
ക്യാമ്പില്‍ നൂറുകണക്കിനാളുകള്‍ പങ്കെടുക്കുന്നുണ്ട് കഴിഞ്ഞ രണ്ടു ദിവസങ്ങള്‍ കളമശ്ശേരി, പറവൂര്‍ പ്രദേശങ്ങളില്‍ ആയിരുന്നു. ഇന്ന് വീണ്ടും പറവൂരിലും മറ്റു പ്രദേശങ്ങളിലും ക്യാമ്പ് പര്യടനം നടത്തിക്കൊണ്ടിരിക്കുന്നു. ആഗസ്റ്റ് 30ാം തീയതി വ്യാഴാഴ്ച ചെങ്ങന്നൂര്‍ പ്രദേശത്തും, 31ന് കുട്ടനാട്ടിലും, ഡല്‍ഹി മെഡിക്കല്‍ ടീം പര്യടനം നടത്തുന്നു.
ആം ആദ്മി സംസ്ഥാന കണ്‍വീനര്‍ സി ആര്‍ നീലകണ്ഠന്‍, സംസ്ഥാന സെക്രട്ടറി പോള്‍ തോമസ് എറണാകുളം പി.സി.ഒ ഷക്കീര്‍ അലി എന്നിവരുടെ നേതൃത്വത്തിലാണ് മെഡിക്കല്‍ ക്യാമ്പ് നടക്കുന്നത്.
Leave a Reply