തിരുവല്ല: മാക്ഫാസ്റ്റ് കോളജിലെ 2024 എം.സി.എ. ബാച്ചിലെ പൂർവവിദ്യാർഥികളുടെ സംരംഭമായ ആരോഹ് കോർ ഡിജിറ്റൽ എൽ.എൽ.പി. മാക്ഫാസ്റ്റ് സ്കൈയിൽ പ്രവർത്തനം ആരംഭിച്ചു. കോളജ് പ്രിൻസിപ്പൽ ഡോ. വർഗീസ് കെ. ചെറിയാൻ ഉദ്ഘാടനം നിർവഹിച്ചു. കോളേജ് മാനേജരും അഡ്മിനിസ്ട്രേറ്ററുമായ ഫാ. ഡോ. തോമസ്കുട്ടി പതിനെട്ടിൽ ഭദ്ര ദീപം തെളിയിച്ചു. കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് വിഭാഗം മേധാവി പ്രൊഫ. റ്റിജി തോമസ്, ഡോ. സ്മിത വിജയൻ, എൻ. ഗോപകുമാർ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു .

ആധുനിക ഡിജിറ്റൽ സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തിയുള്ള സേവനങ്ങളാണ് ആരോഹ് കോർ ഡിജിറ്റൽ നൽകുന്നത്. കസ്റ്റം ആപ്പുകൾ, വെബ് ആപ്പുകൾ, മൊബൈൽ ആപ്പുകൾ എന്നിവയ്ക്കു പുറമെ ബിസിനസ് കൺസൾട്ടിങ്, ഡിജിറ്റൽ മാർക്കറ്റിങ്, ലോഗോ, ബ്രാൻഡിങ് തുടങ്ങിയ സേവനങ്ങളും സ്ഥാപനത്തിന്റെ പ്രധാന മേഖലകളാണ്. സ്ഥാപനങ്ങളുടെ ആവശ്യങ്ങൾ മനസ്സിലാക്കി അനുയോജ്യമായ ഡിജിറ്റൽ പരിഹാരങ്ങൾ രൂപകൽപ്പന ചെയ്യുന്നതിലൂടെ കൂടുതൽ ഉപഭോക്താക്കളിലേക്ക് എത്താനും ഡിജിറ്റൽ രംഗത്ത് വളർച്ച കൈവരിക്കാനും സംരംഭങ്ങളെ സഹായിക്കുകയാണ് ലക്ഷ്യം.
മാക്ഫാസ്റ്റിന്റെ സ്റ്റാർട്ടപ്പ് ഇൻകുബേഷൻ സംവിധാനമായ സ്കൈ വിദ്യാർഥികളിലും പൂർവവിദ്യാർഥികളിലും സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനുള്ള വേദിയാണ്. നൂതന ആശയങ്ങളും സാങ്കേതികവിദ്യയും അടിസ്ഥാനമാക്കിയുള്ള സംരംഭങ്ങൾക്ക് പ്രവർത്തന സൗകര്യങ്ങളും ആവശ്യമായ പിന്തുണയും ഇവിടെ ലഭ്യമാക്കുന്നു. ഈ സൗകര്യം പ്രയോജനപ്പെടുത്തി മാക്ഫാസ്റ്റിൽ നിന്ന് എം.സി.എ. പാസായ ആദിത്യൻ ജെ., രാഹുൽ കൃഷ്ണൻ, നന്ദു എസ്., ജയലക്ഷ്മി പി.വി., ജെസ്സ്വിൻ ജെയിംസ് എന്നിവരാണ് ആരോഹ് കോർ ഡിജിറ്റൽ എൽ.എൽ.പി.യ്ക്ക് തുടക്കം കുറിച്ചത്.











Leave a Reply