നിങ്ങൾ എന്റെ അച്ഛന്റെ അച്ഛനല്ലേ, എന്നിട്ടെന്താ ഞങ്ങളുടെ വീട്ടില്‍ താമസിക്കാത്തത്? ബിഗ് ബി അമിതാഭിനെ കണ്ട ഷാരൂഖ് ഖാന്റെ ഇളയ മകന്റെ ചോദ്യം……

നിങ്ങൾ എന്റെ അച്ഛന്റെ അച്ഛനല്ലേ, എന്നിട്ടെന്താ ഞങ്ങളുടെ വീട്ടില്‍ താമസിക്കാത്തത്? ബിഗ് ബി അമിതാഭിനെ കണ്ട ഷാരൂഖ് ഖാന്റെ ഇളയ മകന്റെ ചോദ്യം……
November 19 06:56 2018 Print This Article

കഴിഞ്ഞ ദിവസം നടന്ന ആരാധ്യ ബച്ചന്റെ പിറന്നാള്‍ പാര്‍ട്ടിയില്‍ വച്ച് അമിതാഭ് ബച്ചന് ഒരു കുഴയ്ക്കുന്ന ചോദ്യത്തെ നേരിടേണ്ടി വന്നു. ചോദിച്ചത് ഷാരൂഖ് ഖാന്റെ ഇളയ മകന്‍ അബ്രാമാണ്. കുഞ്ഞു അബ്രം കരുതിയിരിക്കുന്നത് അമിതാഭ് ബച്ചന്‍ ഷാരൂഖ് ഖാന്റെ അച്ഛനാണ് എന്നും എന്ത് കൊണ്ടാണ് മുത്തശ്ശന്‍ അവനോടൊപ്പം വീട്ടില്‍ താമസിക്കാത്തത് എന്നുമൊക്കെയായിരുന്നു. അമിതാഭ് ബച്ചന്റെ കൈയ്യില്‍ പിടിച്ചു കൊണ്ട് ചോദ്യം ചോദിക്കുന്ന അബ്രാമിന്റെ ചിത്രത്തിനൊപ്പം സംഭവം വിവരിച്ചു കൊണ്ട് ആദ്യം എത്തിയത് ബച്ചന്‍ തന്നെയാണ്. തുടര്‍ന്ന് ഷാരൂഖിന്റെ ഭാര്യ ഗൗരി ഖാനും ‘ഇത്ര മനോഹരമായ ഈ ചിത്രം ഞാന്‍ ഷെയര്‍ ചെയ്യാതിരിക്കുന്നതെങ്ങനെ?’ എന്ന് കുറിച്ച് രംഗത്തെത്തി.

AARADHYA aishwarya photo

ബിഗ്‌ ബിയുടെ പോസ്റ്റിനു താഴെ മറുപടിയുമായി ഷാരൂഖും വൈകാതെ എത്തി. “ഞങ്ങളുടെ വീട്ടിലേക്ക് ഇടയ്ക്കൊക്കെ വരാമല്ലോ സര്‍! ശനിയാഴ്ചകളിലെങ്കിലും വന്നു ദയവായി അവിടെ താമസിക്കൂ. അവന്റെ ഐപാഡില്‍ ധാരാളം നല്ല ഗെയിംസ് ഉണ്ട്. താങ്കള്‍ക്ക് അവന്റെ കൂടെ ടൂഡില്‍ ജമ്പ് കളിക്കാമല്ലോ!”, എന്നാണു ബച്ചനെ വീട്ടിലേക്ക് വരവേറ്റു കൊണ്ട് കിങ് ഖാന്‍ പറഞ്ഞത്.

‘മൊഹബ്ബത്തേം, ‘കഭി ഖുശി കഭി ഗം’, ‘ഭൂത്നാഥ്’ തുടങ്ങിയ ചിത്രങ്ങളില്‍ ഷാരൂഖ് ഖാനും അമിതാഭ് ബച്ചനും ഒന്നിച്ചഭിനയിച്ചിട്ടുണ്ട്. ‘കഭി ഖുശി കഭി ഗം’ എന്ന ചിത്രത്തില്‍ അമിതാഭ് ബച്ചന്റെ മകനായാണ്‌ ഷാരൂഖ് എത്തിയത്. വലിയ വിജയമായിരുന്ന ചിത്രത്തിലെ ഇരുവരുടെയും അഭിനയവും ഏറെ ശ്രദ്ധിക്കപ്പെട്ടു. കരന്‍ ജോഹര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ബച്ചന്റെ കഥാപാത്രത്തിന്റെ ഭാര്യയായി എത്തിയത് അദ്ദേഹത്തിന്റെ ജീവിതത്തിലെ നായിക ജയ ബച്ചന്‍ തന്നെ.

ബച്ചൻ കുടുംബത്തിലെ ഇളംതലമുറക്കാരിയും അഭിഷേക് ബച്ചന്റെയും ഐശ്വര്യ റായിയുടെയും മകളുമായ ആരാധ്യ ബച്ചന്റെ ഏഴാം പിറന്നാളായിരുന്നു നവംബർ 16 ന്. കുഞ്ഞു ആരാധ്യയ്ക്കായി ഒരു കിടിലൻ ബർത്ത്ഡേ പാർട്ടി തന്നെയാണ് ഐശ്വര്യയും അഭിഷേകുമൊരുക്കിയത്. ആരാധ്യയ്ക്ക് ആശംസകളും സമ്മാനങ്ങളുമേകാൻ ബോളിവുഡ് താരങ്ങളുടെ കുഞ്ഞുമക്കളും എത്തിയിരുന്നു.

 

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles