ഇക്കൊല്ലത്തെ അബുദാബി ശക്തി കവിതാ പുരസ്ക്കാരം കവി ശ്രീകാന്ത് താമരശ്ശേരിക്ക്. ഡിസി ബുക്സ് പുറത്തിറക്കിയ ‘കടൽ കടന്ന കറിവേപ്പുകൾ ‘ എന്ന കൃതിയ്ക്കാണ് അവാർഡ് . കവിതാ പാരമ്പര്യത്തിന്റെ ശക്തി പുതിയ കാലത്തിന്റെ ഭാവാവിഷ്ക്കാരത്തിനായി പുതുക്കിപ്പണിയുന്ന തനതു ശൈലിയും പൗരാണികാധുനിക ബിംബ സമന്വയവും താമരശ്ശേരിക്കവിതകളിലുണ്ടെന്ന് വിലയിരുത്തപ്പെട്ടു. സമ്മാന തുകയും ഫലകവും അബുദാബി ശക്തി സാംസ്ക്കാരിക സമ്മേളനത്തിൽ വച്ച് ബഹു. സാംസ്ക്കാരിക വകുപ്പു മന്ത്രി സജി ചെറിയാൻ ശ്രീ എം വി ഗോവിന്ദൻ മാസ്റ്റർ എന്നിവർ കവിയ്ക്കു കൈമാറി.
ബർമിംഗ്ഹാമിൽ താമസിക്കുന്ന ശ്രീകാന്ത് താമരശ്ശേരി ഈ വർഷത്തെ കേരളസർക്കാർ – മലയാളം മിഷന്റെ പ്രവാസ സാഹിത്യ പുരസ്ക്കാര ജേതാവു കൂടിയാണ്. ഈ വർഷത്തെ വെൺമണി സാഹിത്യപുരസ്ക്കാരവും ‘കടൽ കടന്ന കറിവേപ്പുകൾ’ എന്ന കൃതിയ്ക്കായിരുന്നു. ബിസിഎംസി കുടുംബാംഗമായ ശ്രീകാന്ത് മുൻ യുക്മ കലാപ്രതിഭ കൂടിയാണ് .











Leave a Reply