ജ​ഗ്ദ​ൽ​പു​ർ: ജ​ഗ്ദ​ൽ​പു​ർ ബി​ഷ​പ് മാ​ർ ജോ​സ​ഫ് കൊ​ല്ലം​പ​റ​ന്പി​ൽ സ​ഞ്ച​രി​ച്ചി​രു​ന്ന കാ​ർ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട് അ​ദ്ദേ​ഹ​ത്തി​നു പ​രി​ക്കേ​റ്റു. വാ​ഹ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന സി​സ്റ്റ​ർ ജെ​യ്സ് ഡി​ബി​എ​സ് അ​പ​ക​ട​ത്തി​ൽ മ​രി​ച്ചു. ജ​ഗ്ദ​ൽ​പു​രി​ന് 15 കി​ലോ​മീ​റ്റ​ർ അ​ക​ലെ ഇ​ന്ന​ലെ വൈ​കു​ന്നേ​രം അ​ഞ്ചി​നാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ജ​ഗ്ദ​ൽപു​ർ എം​പി​എം ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കപ്പെട്ട ബി​ഷ​പ്പി​ന്‍റെ നി​ല ഗു​രു​ത​ര​മ​ല്ല. കാ​റി​ലു​ണ്ടാ​യി​രു​ന്ന ഫാ. ​തോ​മ​സ് വ​ട​ക്കും​ക​ര, സി​സ്റ്റ​ർ സു​മേ​ര ഡി​ബി​എ​സ്, സി​സ്റ്റ​ർ അ​ൽ​ഫോ​ൻ​സ സി​എം​സി, ഡ്രൈ​വ​ർ ദ​യ​റാം എ​ന്നി​വ​ർ​ക്കും പ​രി​ക്കേ​റ്റു. ഇ​വ​രു​ടെയും നി​ല ഗു​രു​ത​ര​മ​ല്ല.