വാഷിങ്ടണിലെ നാഷണൽ മാളിൽ സ്ഥിതി ചെയ്യുന്ന ലോക മഹായുദ്ധ സ്മാരകത്തിന് മുന്നിൽ ഡാൻസ് വീഡിയോ ചിത്രീകരിച്ചതിനെ തുടർന്ന് ഇന്ത്യൻ യുവാവ് മധു രാജുവിനെതിരെ നടപടി സാധ്യത ഉയർന്നു. രാജ്യത്തിനായി ജീവൻ ത്യജിച്ച സൈനികരുടെ ഓർമ്മയ്ക്കായി നിർമ്മിച്ച സ്മാരകത്തിന് മുന്നിൽ നൃത്തം ചെയ്ത വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതാണ് വിവാദത്തിന് കാരണമായത്.
ടിക്‌ടോക്കിൽ വീഡിയോ വൈറലായതോടെ വിമുക്ത ഭടന്മാരടക്കം പലരും ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. അമേരിക്കക്കാർ ഏറെ ആദരവോടെ കാണുന്ന ഈ സ്മാരകത്തിനു മുന്നിൽ ഇത്തരത്തിലുള്ള പ്രവർത്തനം നടത്തിയത് അനാദരവാണെന്ന വിമർശനമാണ് ഉയരുന്നത്.
സംഭവത്തെ തുടർന്ന് യുഎസ് ഇമിഗ്രേഷൻ വിഭാഗം അന്വേഷണം ആരംഭിച്ചു. യുവാവിന്റെ വിസ വിവരങ്ങൾ പരിശോധിച്ചു കൊണ്ടിരിക്കുകയാണെന്നും നിയമലംഘനം കണ്ടെത്തിയാൽ നാടുകടത്തൽ നടപടികൾക്ക് സാധ്യതയുണ്ടെന്നും അധികൃതർ അറിയിച്ചു.











Leave a Reply