വിവാഹമോചന വാര്‍ത്ത സ്ഥിരീകരിച്ച് നടന്‍ ബാല. കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ നിറയുന്നത് ബാലയുടെ കുടുംബജീവിതത്തെ കുറിച്ചുള്ള അഭ്യൂഹങ്ങളായിരുന്നു. ഇപ്പോള്‍ താരം തന്നെ സങ്കടകരമായ വാര്‍ത്ത അറിയിച്ചിരിക്കുകയാണ്. തന്റെ രണ്ടാം വിവാഹവും പരാജയപ്പെട്ടിരിക്കുകയാണെന്ന് താരം പറയുന്നു.

എലിസബത്തുമായി വേര്‍പിരിഞ്ഞുവെന്ന് ബാല പറഞ്ഞു. തന്റെ കുടുംബജീവിതം രണ്ടാമതും തകര്‍ന്നുവെന്നും അതിന് കാരണം മാധ്യമങ്ങളാണ് എന്നാണ് ബാല
ഫെയ്‌സ്ബുക്ക് ലൈവില്‍ ആരോപിച്ചു.

കുടുംബ ജീവിതത്തില്‍ രണ്ട് പ്രാവശ്യം താന്‍ തോറ്റു പോയി. ഇപ്പോള്‍ തന്റെ കുറ്റമാണോ എന്ന് സ്വയം സംശയം തോന്നുന്നു. രണ്ടാമതും ഈ അവസ്ഥയിലെത്തിച്ചതിന് മാധ്യമങ്ങള്‍ക്ക് നന്ദിയെന്നും താരം പറഞ്ഞു.

മാത്രമല്ല, എലിസബത്ത് നല്ല വ്യക്തിയാണ്. ഒരു കാര്യം പറയാം, എലിസബത്ത് എന്നേക്കാളും നല്ല വ്യക്തിയാണ്. അവര്‍ക്ക് സ്ത്രീയാണ്, ഡോക്ടറാണ്. അവര്‍ക്ക് മനസമാധാനം കൊടുക്കണം. വല്ലാതെ വേദനിപ്പിക്കുന്ന അവസ്ഥയാണെന്നും ബാല പറഞ്ഞു. എനിക്കും നാവുണ്ട്. എന്നാല്‍ താന്‍ സംസാരിച്ചാല്‍ ശരിയാകില്ല എന്ന് ബാല പറയുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഭാര്യ എലിസബത്തും വേര്‍പിരിഞ്ഞെന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ കുറച്ച് ദിവസങ്ങളായി പ്രചരിച്ചിരുന്നു. ഇതിനെല്ലാം മറുപടിയായാണ് ബാല തന്നെ ഫേസ്ബുക്ക് ലൈവില്‍ രംഗത്തെത്തിയത്.

കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 5ന് ആയിരുന്നു തന്റെ ആരാധികയായ എലിസബത്തുമായി ബാലയുടെ രണ്ടാം വിവാഹം നടന്നത്. ഇവരുടെ വിവാഹം മാധ്യമങ്ങള്‍ ഏറെ ആഘോഷമാക്കിയതായിരുന്നു. വിവാഹശേഷം സുഹൃത്തുക്കള്‍ക്കായി ഗംഭീര വിരുന്നും സംഘടിപ്പിച്ചിരുന്നു.

വിവാഹത്തിന് ശേഷം തങ്ങളുടെ വിശേഷങ്ങള്‍ എല്ലാം ബാല സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുണ്ടായിരുന്നു. എല്ലായ്‌പ്പോഴും ബാലയും എലിസബത്തും ഒന്നിച്ചുള്ള വീഡിയോകളായിരുന്നു പങ്കുവച്ചിരുന്നത്. എലിസബത്ത് ഗര്‍ഭിണിയാണെന്ന
സന്തോഷവും താരം പങ്കുവച്ചിരുന്നു.

അടുത്തിടെയായി ബാലയും ഭാര്യ എലിസബത്തും ഒന്നിച്ച് വീഡിയോകളില്‍ എത്താതായതോടെ അഭ്യൂഹം നിറഞ്ഞിരുന്നു. എന്നാല്‍ ബാലയോ എലിസബത്തോ ഒന്നും പ്രതികരിച്ചില്ലായിരുന്നു. എന്നാല്‍ താന്‍ ഗര്‍ഭിണിയല്ലെന്ന് എലിബത്ത് യുടൂബിലൂടെ പ്രതികരിച്ചിരുന്നു