ചലച്ചിത്ര താരം ബിജുമേനോന്‍ സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍ പെട്ടു. വളാഞ്ചേരിക്ക് സമീപം വട്ടപ്പാറയില്‍ കഴിഞ്ഞ രാത്രിയാണ് അപകടമുണ്ടായത്. അപകടത്തില്‍ വാഹനത്തിന് കേടുപാടുകള്‍ പറ്റിയെങ്കിലും ബിജുമേനോന്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.

തൃശൂര്‍ ഭാഗത്തുനിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന കാര്‍ നിയന്ത്രണം വിട്ട് ബിജുമേനോന്‍ സഞ്ചരിച്ച കാറിലും നിയന്ത്രണം വിട്ട് മറ്റൊരു കാറിലും ഇടിക്കുകയായിരുന്നു. വളാഞ്ചേരി പോലീസും ഹൈവേ പോലീസും ചേര്‍ന്ന് വാഹനങ്ങള്‍ നീക്കം ചെയ്ത് ഗതാഗതം പുനസ്ഥാപിച്ചു. രാത്രി ഏറെ വൈകി ബിജുമേനോന്‍ മറ്റൊരു കാറില്‍ വീണ്ടും യാത്ര തിരിച്ചു.