നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ നടനാണ് ദിലീപ്. 1992 എന്നോടിഷ്ട്ടം കൂടാമോ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തെത്തിയ താരം പിനീട് നായക പ്രാധാന്യമുള്ള നിരവധി ചിത്രങ്ങൾ ചെയ്തുകൊണ്ട് മലയത്തിലെ ജനപ്രിയ നായകൻ സ്ഥാനം നേടിയെടുത്തു. കോമഡി രംഗങ്ങളും സീരിയസ് രംഗങ്ങളും ഒരു പോലെ കൈകാര്യം ചെയ്യാൻ ദിലീപിന് സാധിച്ചിട്ടുണ്ട്. കുഞ്ഞിക്കൂനൻ, ചാന്ത്‌പൊട്ട്, മായാമോഹിനി, സി ഐ ഡി മൂസ, രാമ ലീല, കേശു ഈ വീടിന്റെ നാഥൻ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ച താരം ജീവിതത്തിൽ ഇപ്പോൾ നിരവധി വിമർശനങ്ങളിലൂടെയും വിവാദങ്ങളിലൂടെയുമാണ് കടന്നുപോകുന്നത്.

കഴിഞ്ഞ ദിവസം തൈക്കാട്ട് ശിവ ക്ഷേത്ര മഹോത്സവത്തിന്റെ സമാപന ചടങ്ങിൽ പങ്കെടുക്കാനെത്തിയപ്പോൾ ദിലീപ് പറഞ്ഞവാക്കുകൾ ശ്രദ്ധനേടുന്നു. താനിപ്പോൾ കുറച്ചു കാലമായിട്ട് പൊതുപരിപാടികളിൽ നിന്ന് മാറി നിൽക്കുകയാണ്. കാരണം താനിപ്പോൾ ഒരു വലിയ നിയമപോരാട്ടത്തിലാണെന്ന് ദിലീപ് പറയുന്നു. ഒരു പാട് പേരുടെ പ്രാർത്ഥന എന്നോടൊപ്പമുണ്ടെന്ന് തിരിച്ചറിഞ്ഞോരാളാണ് താൻ. ആ സ്നേഹത്തിനും പ്രാർത്ഥനയിക്കും മുൻപിൽ താൻ തലകുനിക്കുകയാണെന്ന് താരം പറയുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഒരു കലാകാരനെ സംബന്ധിച്ചു അവന്റെ എനർജി എന്ന് പറയുന്നത് നിങ്ങളുടെ കൈയ്യടികളാണ്. തൊണ്ണൂറ്റി അഞ്ചുമുതൽ വ്യത്യസ്തമായിട്ടുള്ള ഒരുപാട് വേഷങ്ങൾ ചെയ്യാൻ തനിക്ക് അവസരങ്ങൾ തന്നത് തന്റെ പ്രിയപ്പെട്ട പ്രേക്ഷകരാണെന്നും തന്റെ സിനിമകൾ വിജയിപ്പിച്ചത് നിങ്ങളുടെ സ്നേഹമാണെന്നും ദിലീപ് പറയുന്നു. പ്രേക്ഷകർ അവരുടെ വിലയേറിയ സമയവും പൈസയും ഞങ്ങൾക്ക് വേണ്ടി ഇൻവെസ്റ്റ്‌ ചെയ്ത് തിയറ്ററുകളിൽ വന്നത്കൊണ്ട് മാത്രമാണ് തന്നെ പോലൊരു കലാകാരന് ഇന്ന് ഈ വേദിയിൽ സംസാരിക്കാൻ കഴിയുന്നത്. കഴിഞ്ഞ ഇരുപത്തിയെട്ട് വർഷത്തോളം ഞാൻ ചെയ്ത സിനിമകളും വേഷങ്ങളും കണ്ട് തന്നെ നേരിട്ട് കാണാത്തവർക്കും നന്ദി പറയുകയാണ് ദിലീപ്.