നടിയെ ആക്രമിച്ച കേസിലെ വിവാദങ്ങൾ കത്തിനിൽക്കുന്നതിനിടെ നടൻ ദിലീപിന് യുഎഇ ഗോൾഡൻ വിസ. കഴിഞ്ഞ ദിവസം രാവിലെയാണ് ഗോൾഡൻ വിസ സ്വീകരിക്കാൻ താരം ദുബായിയിൽ എത്തിയത്. കോഴിക്കോട് സ്വദേശി മിദിലാജിന്റെ ഉടമസ്ഥതയിലുള്ള എമിറേറ്റ്‌സ് ബിസിനസ്സ് ഹബ്ബാണ് വിസാ നടപടിക്രമങ്ങൾ പൂർത്തിയാക്കിയത്. തിങ്കളാഴ്ച വരെ ദിലീപ് യുഎഇയിൽ തുടരുമെന്നാണ് ലഭിക്കുന്ന വിവരം.

വിവിധ രംഗങ്ങളിൽ മികവ് തെളിയിച്ചവർക്കും നിക്ഷേപകർക്കും ബിസിനസുകാർക്കുമൊക്കെ യുഎഇ ഭരണകൂടം അനുവദിക്കുന്നതാണ് ഗോൾഡൻ വിസ. പത്ത് വർഷത്തെ കാലാവധിയുള്ള ഈ വിസകൾ, കാലാവധി പൂർത്തിയാവുമ്പോൾ പുതുക്കി നൽകും. നടന്മാരായ മമ്മൂട്ടിക്കും മോഹൻലാലിനുമാണ് സിനിമാ മേഖലയിൽ ആദ്യം ഗോൾഡൻ വീസ ലഭിച്ചത്.

തുടർന്ന് ഒട്ടേറെ മലയാളം, ഹിന്ദി നടന്മാർക്ക് ഗോൾഡൻ വീസ ലഭിച്ചു. ഗോൾഡൻ വിസ അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങളിൽ അടുത്തിടെയും യുഎഇ ഭരണകൂടം ഇളവ് പ്രഖ്യാപിച്ചിരുന്നു. കൂടുതൽ വിഭാഗങ്ങളിലേക്ക് ഗോൾഡൻ വിസയുടെ പ്രയോജനം എത്തിക്കാനാണ് യുഎഇ ലക്ഷ്യമിടുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ