മലയാളത്തിന്റെ പ്രിയനായകനാണ് ദിലീപ്. താരം നായകനാകുന്ന പുതിയ ചിത്രം ‘ജാക് ഡാനിയേല്‍’ പ്രദര്‍ശനത്തിനൊരുങ്ങുകയാണ്. ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് ഒരു ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ താരം പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറല്‍. ജീവിതത്തില്‍ മുന്നോട്ടു പോകാനുള്ള ഊര്‍ജം നല്‍കുന്നത് തന്റെ പെണ്‍മക്കളാണെന്നും ഭൂരിപക്ഷം ആളുകളും സത്യം അറിയാന്‍ ശ്രമിക്കാതെയാണ് തനിക്കെതിരെ വിമര്‍ശനമുന്നയിക്കുന്നതെന്നും അദ്ദേഹം പറയുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

‘എനിക്കും കുടുംബമുണ്ട്, ഞാന്‍ ക്രൂരനല്ല. കുടുംബവുമായി അങ്ങേയറ്റം അടുപ്പമുള്ള ഒരാളാണ് ഞാന്‍. അതിനാല്‍ മറ്റേതു വ്യക്തിയും കാത്തുസൂക്ഷിക്കുന്ന മൂല്യങ്ങള്‍ എന്റെ ജീവിതത്തിലുമുണ്ട്. എല്ലാവര്‍ക്കും നല്ലതുവരട്ടെ എന്നേ ഞാന്‍ പ്രാര്‍ത്ഥിക്കുന്നുള്ളൂ”.– ദിലീപ് പറഞ്ഞു. പലരും തന്നെ നശിപ്പിക്കാന്‍ ശ്രമിച്ചപ്പോഴും പ്രേക്ഷകര്‍ കൂടെയുണ്ടെന്ന് വ്യക്തമാക്കിത്തന്നത് രാമലീല എന്ന സിനിമയുടെ വിജയമാണ്. 22 വര്‍ഷമായി സിനിമയിലുള്ള തനിക്ക് പിന്തുണ ആവശ്യമായി വന്ന ഘട്ടത്തില്‍ ജനങ്ങള്‍ മാത്രമേ കൂടെ നിന്നുള്ളൂവെന്നും പറഞ്ഞു. എസ്.എല്‍ പുരം ജയസൂര്യ സംവിധാനം ചെയ്യുന്ന ‘ജാക് ഡാനിയേല്‍’ ല്‍ തമിഴ് നടന്‍ അര്‍ജുനും ഒരു പ്രധാന വേഷത്തില്‍ എത്തുന്നു.