ഔദ്യോഗികമായ റിപ്പോര്‍ട്ടുകളൊന്നും വന്നിട്ടില്ലെങ്കിലും ദിലീപ് ഫാന്‍സ് ക്ലബ്ബിലാണ് ദിലീപ് കുടുംബത്തിലേക്ക് കുഞ്ഞതിഥി എത്തിയതിനെ കുറിച്ച് പറഞ്ഞിരിക്കുന്നത്. മീനാക്ഷിക്ക് ഒരു കുഞ്ഞനിയത്തി പിറന്നതായാണ് ഫാന്‍സ് അറിയിച്ചിരിക്കുന്നത്.

‘കാവ്യ മാധവന്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കി’യതായി ദിലീപ് ഫാന്‍സ് ക്ലബ്ബില്‍ വന്ന കുറിപ്പില്‍ പറയുന്നു. ജനപ്രിയന്‍ വീണ്ടും അച്ഛനായി. കാവ്യയ്ക്ക് പെണ്‍കുഞ്ഞാണെന്നും ആശംസകള്‍ അറിയിക്കുന്നതായിട്ടുമാണ് പോസ്റ്റിലുള്ളത്. അതേ സമയം ഇത് ഫേക്ക് ന്യൂസാണെന്നും കാവ്യ പ്രസവിച്ചിട്ടില്ലെന്നും ഒരു വിഭാഗം ഫാന്‍സ് പറയുന്നുണ്ട്. എന്നാൽ ഇതിനെക്കുറിച്ച് ഇതുവരെയും ഔദ്യോഗികമായി സ്ഥിതീകരണം ഉണ്ടായിട്ടില്ല. ഉടന്‍ കുടുംബം ഇക്കാര്യം അറിയിക്കുമെന്നാണ് കരുതുന്നത്.

അതേസമയം ദിലീപിനും കാവ്യയ്ക്കും പിറക്കുന്നത് ആണ്‍കുട്ടിയാണെന്നും അല്ലെന്നുമെല്ലാം സോഷ്യല്‍ മീഡിയയില്‍ ആരാധകരുടെ പ്രവചനനമുണ്ടായിരുന്നു. ദിലീപിന്റെ പുത്രിയായി മീനാക്ഷിയുള്ളപ്പോള്‍ മലയാള സിനിമയിലെ മറ്റൊരു താരപുത്രനായിരിക്കും ജനിക്കുന്നതെന്നും ചിലര്‍ വാദിച്ചിരുന്നു. താരപുത്രനായാലും പുത്രിയായലും സന്തോഷമാണെന്നും മറ്റ് ചില ആരാധകര്‍ പറയുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

2016 ലായിരുന്നു മലയാളക്കരയെ അത്ഭുതപ്പെടുത്തി കൊണ്ട് ദിലീപ്-കാവ്യ മാധവന്‍ വിവാഹ വാര്‍ത്തയെത്തിയത്. വിവാഹത്തിന് ശേഷം വലിയ പ്രശ്‌നങ്ങള്‍ ദമ്പതികളെ തേടി എത്തിയെങ്കിലും കാവ്യ മാധാവനും ദിലീപും അവരുടെ ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ ദിവസങ്ങളിലൂടെയാണ് കടന്ന് പോയത്. അതിനിടയിലാണ് കാവ്യ ഗര്‍ഭിണിയാണെന്ന വാര്‍ത്ത സോഷ്യൽ മീഡിയയിൽ നിറഞ്ഞത്. ഇതിനു പിന്നാലെ കാവ്യയുടെ പിറന്നാള്‍ ദിനത്തില്‍ ആരാധകര്‍ക്ക് വലിയൊരു സര്‍പ്രൈസുമായി നിറവയറുമായി നില്‍ക്കുന്ന കാവ്യയുടെ ചിത്രങ്ങളെത്തുകയായിരുന്നു.

അമ്മയാവുന്നതിലുള്ള സന്തോഷത്തിലായിരുന്നു കാവ്യ മാധവനും. ബേബി ഷവര്‍ പാര്‍ട്ടിയില്‍ മഞ്ഞ നിറമുള്ള വസ്ത്രത്തില്‍ അതീവ സുന്ദരിയായിട്ടാണ് കാവ്യ പങ്കെടുത്തത്. അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങള്‍ക്കുമൊപ്പമായിരുന്നു ആഘോഷം. പാര്‍ട്ടിയ്ക്കിടെയുള്ള ചിത്രങ്ങളാണ് ഇന്റര്‍നെറ്റിലൂടെ പുറത്തെത്തിയത്. കണ്‍മണിയെ വരവേല്‍ക്കാനൊരുങ്ങുന്ന സന്തോഷമായിരുന്നു കാവ്യയുടെ മുഖത്ത്. ചിത്രങ്ങളില്‍ ദിലീപിനെയും മീനാക്ഷിയെയും കണ്ടില്ലെന്നുള്ളത് ആരാധകരെ നിരാശരാക്കിയിരുന്നു.