നടന്‍ റോണ്‍സണ്‍ വിന്‍സെന്റ് വിവാഹിതനായി. ബാലതാരമായി ശ്രദ്ധ നേടിയ നീരജയാണ് വധു. നീരജ ഇപ്പോള്‍ ഡോക്ടറാണ്. ഹിന്ദു ആചാരപ്രകാരം ഫെബ്രുവരി രണ്ടാം തീയതി കൊച്ചിയില്‍ നീരജയുടെ കുടുംബക്ഷേത്രത്തില്‍ വച്ചാണ് വിവാഹം നടന്നത്.

സിനിമാ സീരിയല്‍ രംഗത്തെ സുഹ‍ൃത്തുക്കള്‍ക്കുമായി ഈ മാസം 28, 29, മാര്‍ച്ച് 1 എന്നീ ദിവസങ്ങളില്‍ എറണാകുളത്ത്  വിരുന്ന് സത്കാരം നടത്തും

തങ്ങളുടേത് പ്രണയവിവാഹമല്ലെന്നും ഇരു കൂട്ടരുടെയും വീട്ടുകാരുടെ സമ്മതത്തോടെയാണ് ചടങ്ങ് നടത്തിയതെന്നും റോണ്‍സണ്‍ പറഞ്ഞു.

“ഒരു സുഹൃത്താണ് ഈ ആലോചന കൊണ്ടുവരുന്നത്. പരസ്പരം  കണ്ടു ഇഷ്ടമായി. വീട്ടില്‍ സമ്മതം വാങ്ങാന്‍ നീരജ പറഞ്ഞു. വ്യത്യസ്ത മതവിശ്വാസികളായതിനാല്‍ സമ്മതിക്കുമോ എന്ന ടെന്‍ഷനുണ്ടായിരുന്നു. പക്ഷേ രണ്ടുവീട്ടിലും പരിപൂര്‍ണ സമ്മതം. അങ്ങനെയാണ് ഫെബ്രുവരി രണ്ടിന് നീരജയുടെ കുടുംബക്ഷേത്രത്തില്‍ വച്ച് താലികെട്ട് നടത്തിയത്. നീരജ പണ്ട് സിനിമകളിലും സീരിയലുകളിലും വേഷമിട്ടിട്ടുണ്ട്. പക്ഷേ പുള്ളിക്കാരിക്ക് പഠനത്തിനായിരുന്നു മുന്‍ഗണന. അങ്ങനെയാണ് അഭിനയം വിട്ട് പഠനത്തിലേക്ക് തിരിഞ്ഞത്. ഇനി എന്തായാലും നീരജ അഭിനയരംഗത്തേക്കുണ്ടാകാന്‍ സാധ്യതയില്ല. കാരണം ഏറെ ഇഷ്ടപ്പെടുന്ന ജോലിയാണ് അവള്‍ ഇന്ന് ചെയ്യുന്നത്.” റോണ്‍സണ്‍ പറഞ്ഞു

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സംവിധായകന്‍ എ.വിന്‍സന്റിന്റെ സഹോദരനും നടനുമായ റോണി വിന്‍സന്റിന്റെ മകനാണ് റോണ്‍സണ്‍.

മഞ്ഞുകാലവും കഴിഞ്ഞ്, മുമ്പേ പറക്കുന്ന പക്ഷികള്‍ തുടങ്ങിയ സിനിമകളിലൂടെയും നിരവധി ടെലിവിഷന്‍ പരമ്പരകളിലൂടെയും ശ്രദ്ധ നേടിയ ബാലതാരമായിരുന്നു നീരജ. പിന്നീട് പഠനത്തിനായി അഭിനയരംഗം ഉപേക്ഷിക്കുകയായിരുന്നു.

ഭാര്യ, സീത, അരയന്നങ്ങളുടെ വീട് തുടങ്ങിയ പരമ്പരകളിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതനാണ് റോണ്‍സണ്‍. തെലുങ്കിലും പരമ്പരകളിലൂടെയും സിനിമകളിലൂടെയും ശ്രദ്ധേയനാണ്.