പാവം ഷക്കീലചേച്ചി ചെയ്താല്‍ ‘എ’ പടം, ന്യൂജനറേഷന്‍ പിള്ളേര്‍ ചെയ്താല്‍ സേവ് ദി ഡേറ്റ് അല്ലെങ്കില്‍ സ്ത്രീ സ്വാതന്ത്ര്യം; സന്തോഷ് പണ്ഡിറ്റ്….

പാവം ഷക്കീലചേച്ചി ചെയ്താല്‍ ‘എ’ പടം, ന്യൂജനറേഷന്‍ പിള്ളേര്‍ ചെയ്താല്‍ സേവ് ദി ഡേറ്റ് അല്ലെങ്കില്‍ സ്ത്രീ സ്വാതന്ത്ര്യം; സന്തോഷ് പണ്ഡിറ്റ്….
October 17 15:42 2020 Print This Article

സേവ് ദി ഡേറ്റ് ഫോട്ടോഷൂട്ടിനെതിരെ പ്രതികരിച്ച് നടനും സംവിധായകനുമായ സന്തോഷ് പണ്ഡിറ്റ് രംഗത്ത്. ഇത് പോലുള്ള വീഡിയോയും ഫോട്ടോസും പാവം ഷക്കീല ചേച്ചി ചെയ്താല്‍ ‘എ’ പടം, അയ്യേ വൃത്തികേട് എന്ന് പലരും പറയും, ഇപ്പോഴത്തെ ന്യൂജനറേഷന്‍ പിള്ളേര്‍ ചെയ്താല്‍ ‘ സേവ് ദി ഡേറ്റ്’, അല്ലെങ്കില്‍ സ്ത്രീ നവോത്ഥാനം, സ്ത്രീ സ്വാതന്ത്രമെന്ന് സന്തോഷ് പണ്ഡിറ്റ് പറഞ്ഞു.

കുറിപ്പിന്റെ പൂര്‍ണരൂപം

പണ്ഡിറ്റിന്‌ടെ സാമൂഹ്യ നിരീക്ഷണം

‘Save the date ‘ എന്നും പറഞ്ഞ് വിവാഹം കഴിക്കുവാന്‍ ഇരിക്കുന്നവര്‍ ചില ‘സ്വകാര്യ ഫോട്ടോകള്‍’ എടുത്ത് social media യില്‍ പരസ്യമായ് ഇടും. ചില സദാചാരക്കാര്‍ ഇതു കണ്ട് കുരുപൊട്ടിച്ച് ‘അയ്യോ യുവതിക്ക് ശരീരത്തില്‍ വസ്ത്രം തീരെ കുറഞ്ഞു പോയേ’ എന്നും പറഞ്ഞ് കരയും, വിവാദം ഉണ്ടാക്കുന്നു. എന്തിന് ? (ഇതേ യുവതികള്‍ മുഴുവന്‍ വസ്ത്രവും ഉടുത്ത് ..’Save the date’ ഫോട്ടോ ഷൂട്ട് നടത്തിയാല്‍ ഇന്ന് വിമര്‍ശിക്കുന്ന ഒരുത്തനും ലൈക്കും, ഷെയറും പോയിട്ട് ഒന്നു തിരിഞ്ഞ് നോക്കുക പോലും ഇല്ല. )

കേരളത്തില്‍ പലരും രാവിലെ എഴുന്നേറ്റു ആദ്യം തന്നെ കുളിച്ചില്ലേലും സോഷ്യല്‍ മീഡിയയില്‍ കയറും.
എന്നിട്ട് ഏതെങ്കിലും പെണ്‍കുട്ടികള്‍, തുണി കുറവുള്ള ഫോട്ടോ ഇട്ടിട്ടുണ്ടോ എന്ന് നോക്കും.ഉണ്ടെങ്കില്‍, ആവശ്യത്തിന് കണ്ട് ആസ്വദിക്കും. പിന്നെ ഫോണില്‍ സേവ് ചെയ്തു വയ്ക്കും
എന്നിട്ടോ അവസാനം കമന്റ് ബോക്‌സില്‍ പോയി സദാചാരപ്രസംഗം നടത്തും , ഇതാണ് ഒരു ശരാശരി മലയാളി.

ഇനിയും വിവാഹം കഴിക്കുവാന്‍ തയ്യാറായ് ‘ save the date’ ഫോട്ടോ ഷൂട്ട് എടുക്കുന്നവരുടെ ശ്രദ്ധക്ക്
നിങ്ങളുടെ ശരീരം,നിങ്ങളുടെ ക്യാമറ തുണിയില്ലാതെയോ,തുണിയുടുത്തോ ഫോട്ടോ എടുത്തോളു ആര്‍ക്കും ഒരു പ്രശ്‌നമവുമില്ല അത് നിങ്ങളുടെ സ്വതന്ത്ര്യം.
ഇനി first night ലെ ചെറിയ കളി തമാശകള്‍ ലൈവ് ആയ് കാണിച്ചാലും എല്ലാവരും കണ്ടോളും. ഒരു പ്രശ്‌നവും ഇവിടെ ആര്‍ക്കും ഇല്ല. അമേരിക്കയിലും യൂറോപ്പിലും എല്ലാം ഇങ്ങനെ പലതും നടക്കുന്നുണ്ട്. എന്നു കരുതി ആകാശം ഇടിഞ്ഞ് വീണിട്ടില്ല. മറിച്ച് അത്തരം ആളുകള്‍ വൈറലായ്, നിരവധി ലൈക്കും ഷെയറും, പണവും ഉണ്ടാക്കിയിട്ടുണ്ട് .

ഒരു നടനാകണം, നടി ആകണം എന്ന് വെറുതെ എങ്കിലും മനസ്സില്‍ ആഗ്രഹിക്കാത്ത ആരെങ്കിലും നമ്മുടെ നാട്ടിലുണ്ടോ ?

(വാല് കഷ്ണം…ഇത് പോലുള്ള വീഡിയോയും ഫോട്ടോസും പാവം ഷക്കില ചേച്ചി ചെയ്താല്‍ ‘A’ പടം, അയ്യേ വൃത്തികേട് എന്ന് പലരും പറയും, ഇപ്പോഴത്തെ new generation പിള്ളേര്‍ ചെയ്താല്‍ ‘ സേവ് ദി ഡേറ്റ്’, അല്ലെങ്കില്‍ സ്ത്രീ നവോത്ഥാനം, സ്ത്രീ സ്വാതന്ത്രം, അഭിപ്രായ സ്വാതന്ത്രം, വസ്ത്ര സ്വാതന്ത്രം എന്നും അതേ ആളുകള്‍ തന്നെ പറയുന്നു. ഇതെന്തു ലോകം ? New generation പിള്ളേ4 ഇങ്ങനെ തുടങ്ങിയാല്‍ പാവം Sunny Liyon ji ഒക്കെ പണിയില്ലാതെ വീട്ടില്‍ ഇരിക്കേണ്ടി വരും. )

Pl comment by Santhosh Pandit (കോഴിക്കോടിന്‌ടെ മുത്ത്, കേരളത്തിന്‌ടെ സ്വത്ത്, യുവതി, യുവാക്കളുടെ ചങ്ക്, etc.. പണ്ഡിറ്റിനെ പോലെ ആരും ഇല്ല)വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles