പത്തനംതിട്ട ഏനാത്തിന് സമീപം ഉണ്ടായ വാഹനാപകടത്തിൽ പരുക്കേറ്റ നടൻ സന്തോഷ് നായർ അന്തരിച്ചു. അദ്ദേഹം സഞ്ചരിച്ച കാർ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ ഭാര്യ ശുഭശ്രീക്കും പരുക്കേറ്റു. ചികിത്സയിലിരിക്കെ സന്തോഷ് നായർക്കു ഹൃദയാഘാതം സംഭവിച്ചതാണ് മരണകാരണമെന്ന് അധികൃതർ അറിയിച്ചു. ലോറി ഡ്രൈവർക്കും പരുക്കേറ്റിട്ടുണ്ട്.

1982ൽ പുറത്തിറങ്ങിയ ‘ഇതു ഞങ്ങളുടെ കഥ’ എന്ന ചിത്രത്തിലൂടെയാണ് സന്തോഷ് നായർ സിനിമാരംഗത്തേക്ക് അരങ്ങേറ്റം കുറിച്ചത്. വില്ലൻ, നായകൻ, സഹനടൻ, ഹാസ്യനടൻ എന്നിങ്ങനെ വൈവിധ്യമാർന്ന വേഷങ്ങളിൽ അദ്ദേഹം ശ്രദ്ധേയനായി. നൂറിലധികം ചിത്രങ്ങളിൽ അഭിനയിച്ച അദ്ദേഹം മലയാള സിനിമയിൽ സജീവ സാന്നിധ്യമായിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പ്രദർശനം തുടരുന്ന ‘മോഹിനിയാട്ടം’ ആണ് അദ്ദേഹത്തിന്റെ അവസാന ചിത്രം. 1960 നവംബർ 12ന് തിരുവനന്തപുരത്ത് ജനിച്ച സന്തോഷ് നായർ, എംജി കോളജിൽ പഠിക്കുമ്പോൾ നടൻ മോഹൻലാലിൻ്റെ ജൂനിയറായിരുന്നു. അഭിനയജീവിതത്തിൽ വൈവിധ്യമാർന്ന കഥാപാത്രങ്ങൾ അവതരിപ്പിച്ച അദ്ദേഹം പ്രേക്ഷക മനസുകളിൽ സ്ഥിരമായ സ്ഥാനമുറപ്പിച്ചു.