തീയിൽ കുരുത്തത് വെയിലത്ത് വാടാറില്ലല്ലോ.. തെമ്മാടികൾ ഒത്തുചേർന്ന് കയ്പുനീർ നൽകിയ ഭാവന, ഇപ്പോൾ ചങ്കുറപ്പുള്ള ഒരു പെണ്ണായിരിക്കുന്നു. ആ കണ്ണുകള്‍ക്ക് കൂടുതല്‍ തിളക്കവും ആത്മവിശ്വാസവും വന്നുചേർന്നിരിക്കുന്നു. തെന്നിന്ത്യ മുഴുവന്‍ നല്കിയ സ്നേഹവും പ്രാര്‍ഥനയും ഏറ്റുവാങ്ങിയ മുഖം. തന്നെ നാണം കെടുത്താന്‍ അധാര്‍മികമായ പ്രവൃത്തികള്‍ ചെയ്തവരെ ധാര്‍മികമായി നേരിടുന്നതിന്റെ ഉള്‍ക്കരുത്താണ് ഭാവനയുെടെ ഓരോ വാക്കിലും. താനിപ്പോള്‍ സംസാരിക്കുന്നത് തനിക്കുവേണ്ടി മാത്രമല്ല അപമാനിതയാകുന്ന ഓരോ പെണ്‍കുട്ടിക്കും വേണ്ടിയാണെന്ന് ഭാവന പറയുന്നു. ഭാവനയുടെ ഓരോ വാക്കിലും രോഷമുണ്ടായിരുന്നു. കരുത്തുണ്ടായിരുന്നു. നീതിക്കുവേണ്ടിയുള്ള ദാഹമുണ്ടായിരുന്നു. ഒരു പ്രമുഖ മാസികയ്ക്കു നൽകിയ അഭിമുഖത്തിലാണ് ഭാവനയുടെ വെളിപ്പെടുത്തൽ..
ഈ ലോകത്തെ തന്നെ വെറുത്തു പോകുന്ന രീതിയിലുള്ള സംഭവങ്ങളാണ് എന്റെ ജീവിതത്തില്‍ ഉണ്ടായത്. പക്ഷേ, ഞാന്‍ അത്തരമൊരു അവസ്ഥയില്‍ നിന്നു രക്ഷപ്പെട്ടത് എന്റെ ജീവിതത്തില്‍ ഒന്നും സംഭവിച്ചിട്ടില്ല എന്നൊരു ബോധം തരാന്‍ ഈ സമൂഹത്തിനു കഴിഞ്ഞു എന്നതു കൊണ്ടാണ്. അതു ഞാന്‍ അഭ്യര്‍ഥിച്ചിട്ടല്ല. എന്റെ അവസ്ഥ അറിഞ്ഞിട്ട് അവര്‍ എന്നെ ബോധ്യപ്പെടുത്തുകയായിരുന്നു. അതുകൊണ്ട് സമൂഹത്തിനു ഗുണമുണ്ടാകുന്ന, പെണ്‍കുട്ടികള്‍ക്കു ഗുണമുണ്ടാക്കുന്ന തീരുമാനങ്ങളുമായി മുന്നോട്ടു പോകും. അച്ഛന് മരിച്ചപ്പോള്‍ ഞാന്‍ വിഷമിച്ചതിന് ഒരു അന്തസ്സുണ്ട്. കാരണം, മരിച്ചത് എന്റെ അച്ഛനാണ്. എന്നെ ഇത്രയും കാലം പോറ്റിവളര്‍ത്തിയ ആളാണ്. എന്നെ സ്നേഹത്തോടെ കൊണ്ടു നടന്ന ആളാണ്. വേറെ ആരൊക്കെ എന്നെ കുറ്റം പറഞ്ഞാലും എന്റെ മോള്‍ക്ക് നല്ലതുമാത്രം വരണം എന്ന് ആഗ്രഹിച്ച ആളാണ്.
അങ്ങനെയുള്ള അച്ഛന് മരിച്ചപ്പോള്‍ ഞാന്‍ എന്റെ മനസ്സിന്റെ കടിഞ്ഞാണ്‍ അഴിച്ചുവിട്ടെങ്കില്‍ അതിനൊരു അന്തസ്സുണ്ട്. ഇവിടെ ഏതോ ഒരുത്തന് എന്റെ ജീവിതത്തില്‍ എന്തൊക്കെയോ ചെയ്തതിനു ഞാന്‍ വിഷമിച്ചാല്‍ അത് മനസ്സാക്ഷിയോടു തന്നെ ചെയ്യുന്ന വഞ്ചനയായിരിക്കും. ഞാനിവിടെ തെറ്റു ചെയ്തിട്ടില്ല. അതുകൊണ്ട് അതിന്റെ പേരില്‍ ഞാെനന്തിനു ദുഃഖിക്കണം. തെറ്റു ചെയ്തവന് വിഷമിക്കണം. പൊതുസമൂഹത്തില്‍ അവന്റെ തനിസ്വരൂപം വെളിപ്പെടണം. അവന്റെ അടുപ്പക്കാര്‍ അവനെ മനസ്സിലാക്കണം. ചില ചോദ്യങ്ങള്‍ ഞാന്‍ ഇപ്പോഴും എന്നോട് തന്നെ ചോദിച്ചുകൊണ്ടിരിക്കുന്നു. എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരമായിട്ടില്ല. സ്വന്തം അമ്മയെ, സഹോദരിയെ, ഭാര്യയെ, കാമുകിയെ ആത്മാര്‍ഥമായി സ്നേഹിച്ചിട്ടുള്ള ഒരാളിനും മറ്റൊരു പെണ്‍കുട്ടിയോട് ഇത്രയ്ക്കും മോശമായി പെരുമാറാന്‍ സാധിക്കില്ല. ഈ പരിപാടിക്ക് ഇറങ്ങുന്നവരുടെ പൂർവ്വചരിത്രം പരിശോധിച്ചാല്‍ അറിയാം ഇങ്ങനെയുള്ളവരൊന്നും സ്വന്തം അമ്മയെപ്പോലും സ്നേഹിച്ചിട്ടില്ലെന്ന്. എന്നെ ആരും ഒന്നും ചെയ്യില്ല. എനിക്ക് എന്തും ചെയ്യാം എന്നൊക്കെയുള്ള ഒരു വികല മനോഭാവത്തില്‍ ജീവിക്കുന്ന കുറേപ്പേരുണ്ട്. ഇവര്‍ക്കുള്ള മറുപടി നമ്മുടെ നിയമപുസ്തകത്തിലേയുള്ളൂ.
പെണ്‍കുട്ടിക്ക് ഒരു പ്രശ്നമുണ്ടായാല്‍ മറ്റു പെൺകുട്ടികൾക്ക് അതു പെട്ടെന്നു മനസ്സിലാവും. കാരണം പെണ്‍കുട്ടികള്‍ അനുഭവിക്കുന്ന മാനസികാവസ്ഥ പെണ്‍കുട്ടികള്‍ക്കു മാത്രമേ മനസ്സിലാകൂ. പുരുഷന്മാര് അവിടെയും സ്ത്രീകളെ കുറ്റപ്പെടുത്താനുള്ള പഴുതുകള്‍ അന്വേഷിക്കും. അവള് എന്തിന് ഒറ്റയ്ക്കു പോയി? അവള് എന്തിന് ജീന്‍സ് ഇട്ടു? അങ്ങനെ പലതും പറയും. എന്നാല്‍ എന്റെ കാര്യത്തില്‍ സംഭവിച്ചത് അദ്ഭുതമാണ്. സ്ത്രീകളെപ്പോലെ തന്നെ പുരുഷന്മാരും തുല്യ രീതിയില്‍ എനിക്കു വേണ്ടി സംസാരിച്ചു. എന്നെ സപ്പോര്‍ട്ട് ചെയ്തു. ഇപ്പോഴും എനിക്കു വേണ്ടി സംസാരിച്ചുകൊണ്ടിരിക്കുന്നു. ഭാവനയെ ആരൊക്കെയോ ചേര്‍ന്നു തോല്പിക്കാന് ശ്രമിച്ചു. പക്ഷേ, ഈ സമൂഹം ഒന്നടങ്കം അവരെ തോല്പിച്ചു എന്നതല്ലേ സത്യം. ഞാന്‍ അങ്ങനെ വിചാരിക്കുന്നില്ല. കാരണം, ആരു ജയിച്ചു ആരു തോറ്റു എന്നൊന്നും ഇവിടെ പ്രസക്തിയില്ല. ജയിക്കാനും തോല്‍ക്കാനും ഇതു മത്സരം ഒന്നുമല്ലല്ലോ? എന്റെ ജീവിതം എന്റെ ൈകകളിലാണ്. സന്തോഷത്തോടെ അത് ജീവിച്ചുതീര്‍ക്കണം എന്നാണ് ആഗ്രഹം.
അച്ഛന് മരിച്ചതിനു ശേഷം ഓരോ സിനിമ ഷൂട്ടിനു പോ കുമ്പോഴും എത്രയും പെട്ടെന്നു വീട്ടില്‍ വരണം എന്ന ആഗ്രഹമാണ് എനിക്ക്. കാരണം മാതാപിതാക്കള്‍ ജീവിച്ചിരിക്കുമ്പോ ള്‍ അവരുടെ വില നാം അറിയുന്നില്ല. നമ്മള് നമ്മുടെ സ്വകാര്യലോകത്ത് മുഴുകും. പുസ്തകം വായിക്കും, സിനിമ കാണും, കൂടുതല്‍ സമയവും മൊൈബലില്‍ കളിച്ചു കൊണ്ടിരിക്കും. അല്ലാതെ അച്ഛനോടും അമ്മയോടും മനസ്സു തുറന്ന് അവരോടു മാത്രമായി സംസാരിച്ചിരിക്കില്ല. എനിക്കും ഉണ്ടായിട്ടുണ്ട് ഇത്തരം ചില നഷ്ടങ്ങള്‍. എവിടെയോ ഇരിക്കുന്ന സുഹൃത്തിേനാട് സംസാരിക്കാന്‍ സമയം കണ്ടെത്തും. തൊട്ടടുത്ത് ഇരിക്കുന്ന അച്ഛനോട് സംസാരിക്കില്ല. അവര്‍ നമ്മുടെ അച്ഛനും അമ്മയും അല്ലേ എന്ന ധാരണയാണ്. പെട്ടെന്നൊരു ദിവസം അച്ഛന് ഇല്ലാതായപ്പോഴാണ് ആ ശൂന്യത എനിക്കു ബോധ്യമായത്. അതുകൊണ്ട് എനിക്ക് എന്റെ അമ്മയോടൊപ്പം കൂടുതല്‍ സമയം ചെലവിടാനാണ് ആഗ്രഹം. ആരോടും മത്സരിക്കാനോ ജയിക്കാനോ അല്ല.
അവിചാരിതമായ സാഹചര്യങ്ങളില്‍ ഏതു പെൺകുട്ടിയും അകപ്പെടാം. മനഃസാന്നിധ്യവും ആത്മവിശ്വാസവും ആ സമയത്തു ചോർന്നുപോകരുത്. പതറരുത്. ആ ദിവസത്തെ അവസ്ഥയെ ഞാന്‍ എങ്ങനെ നേരിട്ടു എന്നു പറയുന്നത് ഒരുപാടു പെണ്‍കുട്ടികള്‍ക്കു പ്രയോജനപ്പെട്ടേക്കും എന്നു കരുതുന്നതുകൊണ്ട് പറയുന്നു.
”എനിക്കൊന്നേ നമ്മുടെ പെണ്‍കുട്ടികളോടു പറയാനുള്ളൂ… ചതിക്കുഴികളില്‍ പെടുമ്പോൾ നിങ്ങള്‍ തളരരുത്, പതറരുത്, കൂടുതല്‍ ജാഗരൂകരാകണം.”
തൃശൂരിലെ വീട്ടില്‍ നിന്ന് കൊച്ചിയിലേക്കു ഞാന്‍ പുറപ്പെട്ടത് സന്ധ്യ കഴിഞ്ഞാണ്. സമയം നോക്കി ചെയ്യാവുന്ന ജോലിയല്ല സിനിമാ അഭിനയം എന്ന് എല്ലാവര്ക്കും അറിയാം. മാത്രമല്ല എന്നെ സംബന്ധിച്ചിടത്തോളം കഴിഞ്ഞ പതിനഞ്ചു വര്‍ഷമായി രാത്രിയും പകലുമൊക്കെ യാത്ര െചയ്യുകയാണ്. ഇതുവരെ ഒരു പ്രശ്നവും ഉണ്ടായിട്ടില്ല. അതിനിടയിലാണ് പിന്നാലെ വന്ന കാറ്ററിങ് വാന്‍ ഞാന്‍ സഞ്ചരിച്ച വാഹനത്തില്‍ ഇടിക്കുന്നതും ഐന്റ ഡ്രൈവറും വാനിലുള്ളവരുമായി ചില വാക്കുതര്‍ക്കം ഉണ്ടാകുന്നതും. പെട്ടെന്ന് രണ്ടു പേർ പിന്‍സീറ്റില്‍ എന്റെ ഇരുവശവുമായി കയറി. എന്റെ ൈകയില്‍ ബലമായി പിടിച്ചു. മൊൈബൽ ഫോൺ പിടിച്ചു വാങ്ങി. ഒരു പരിചയവും ഇല്ലാത്ത ആള്‍ക്കാരാണു വണ്ടിയില്‍ എനിക്കിരുവശവും ഇരിക്കുന്നത്.
ആദ്യത്തെ അഞ്ചുമിനിറ്റ് എ ന്താണു സംഭവിച്ചത് എന്നു പറയാന്‍ പോലും ഇപ്പോഴും വാക്കുകളില്ല. എനിക്കു തന്നെ എന്റെ മാനസികാവസ്ഥ നിയന്ത്രിക്കാന്‍ കഴിയാതെ വന്നു. ശരീരം വല്ലാതെ തണുത്തു. പിന്നെയാണ് ഞാന്‍ യാഥാര്‍ഥ്യബോധം വീണ്ടെടുത്തത്. ‘എന്നെ ഉപദ്രവിക്കാന്‍ വന്നതല്ല, ഡ്രൈവറെയാണ് അവര്‍ക്കു വേണ്ടത്, അയാള്‍ക്കിട്ട് നല്ല തല്ലു െകാടുക്കാനുള്ള ക്വട്ടേഷനുണ്ട്. എന്നെ ഞാന്‍ പറയുന്നിടത്ത് ഇറക്കിയിട്ട് ഡ്രൈവറെ അവര്‍ കൊണ്ടു പോകും’ എന്നൊക്കെയാണ് ആദ്യം പറഞ്ഞത്. അതുകേട്ട് ഞാന്‍ സമാധാനിച്ചു. ഡ്രൈവറും ഇവരും തമ്മിലുള്ള എന്തോ പ്രശ്നമാണ്, എനിക്കു പേടിക്കാനൊന്നുമില്ല എന്നായിരുന്നു എന്റെ ധാരണ. എന്നെ ലാല്‍ മീഡിയയില്‍ ഇറക്കണമെന്ന് ഞാന്‍ അവരോട് പറഞ്ഞു.
അപ്പോഴും അവര്‍ എന്റെ ൈകയിലെ പിടുത്തം വിട്ടിരുന്നില്ല. സിനിമകളില്‍ മാത്രമാണ് ഞാന്‍ കിഡ്നാപ്പിങ് രംഗങ്ങള്‍ കണ്ടിട്ടുള്ളത്. കരഞ്ഞു ബഹളം വയ്ക്കുന്ന പാവം നായിക, കൈയില്‍ ബലമായി പിടിച്ച് തടിയന് ഗുണ്ടകള്‍, പിന്നാലെ ബൈക്കില്‍ നായകന്… ബഹളം കൂട്ടിയാല്‍ ഇവര്‍ ഉപ്രദവിക്കുമോ എന്നായിരുന്നു എന്റെ പേടി. കാറ്ററിങ് വാന്‍ അപ്പോഴും പിന്നാലെയുണ്ട്. ഇടയ്ക്ക് ഡ്രൈവറോടു പറഞ്ഞ് കാര്‍ നിര്‍ത്തിക്കുന്നു, ചിലര്‍ ഇറങ്ങുന്നു. മറ്റു ചിലര്‍ കയറുന്നു. അതോെട എനിക്ക് എന്തോ ചില പിശകുകള്‍ തോന്നിത്തുടങ്ങി. ഒരു അപകടം അടുത്തെത്തിയതു പോലെ. ഞാന്‍ പയ്യെപ്പയ്യെ മന:സാന്നിധ്യം വീണ്ടെടുത്തു. പിന്നാലെയുള്ള കാറ്ററിങ് വാനിന്റെ നമ്പര്‍ ഞാന്‍ നോക്കി മനസ്സില്‍ ഉരുവിട്ട് കാണാതെ പഠിക്കാന്‍ തുടങ്ങി. ഒപ്പം കയറിയിരിക്കുന്നവരുെട ഓരോ മാനറിസങ്ങളും ലക്ഷണങ്ങളും സൂക്ഷിച്ചു മനസ്സിലാക്കി. കാര്‍ നിര്‍ത്തുന്നത് എവിടെയാണന്നു തിരിച്ചറിയാന്‍ ചുറ്റുമുള്ള ൈസന്ബോര്ഡുകളും മറ്റു കാര്യങ്ങളും നോക്കി മനസ്സില്‍ ഉറപ്പിച്ചു. ഒപ്പമുള്ളവര്‍ക്ക് ഒരു സംശയവും തോന്നാത്ത രീതിയിലാണ് ഞാന്‍ ഇതൊക്കെ ചെയ്തത്.
പിന്നെ, നമ്മുടെ തലച്ചോറിനുള്ള ഒരു കഴിവായിരിക്കാം ഞാന്‍ എല്ലാ കാര്യങ്ങളിലും വളരെ അലര്‍ട്ട് ആയി. ഒപ്പമുള്ളവര്‍ പറയുന്ന സംഭാഷണങ്ങളൊക്കെ ഓര്‍മയിലേക്ക് റിക്കോര്‍ഡ് ചെയ്യാൻ തുടങ്ങി. ഇതിനിടയില്‍ ഇവര്‍ ആരെയൊക്കെയോ വിളിക്കുന്നുണ്ട്. വണ്ടി എവിടെ എത്തിയെന്നൊക്കെ ലൊക്കേഷന്‍ പറയുന്നുണ്ട്. പാലാരിവട്ടത്തു നിന്ന് ലാല്‍ മീഡിയയിലേക്കു തിരിയാതെ കാര്‍ നേരെ വിടാന്‍ നിര്‍ദേശം വന്നപ്പോള്‍ കൂടുതല്‍ അപകടത്തിലേക്കാണു നീങ്ങുന്നതെന്ന് എനിക്കു തോന്നിത്തുടങ്ങി. ഞാന്‍ ഇടയ്ക്കിടയ്ക്ക് ചോദിച്ചു. നിങ്ങള്‍ ആരെയാണു വിളിക്കുന്നത്? എന്താ നിങ്ങളുെട പ്രശ്നം. ഇതിനിടയില്‍ പ്രധാന വില്ലനും കാറില്‍ കയറി. ഹണി ബീ ടു വിന്റെ ഷൂട്ടിങ്ങിനു ഗോവയില്‍ പോയപ്പോള്‍ എയര്‍പോര്‍ട്ടില്‍ എന്നെ വിളിക്കാന്‍ വന്നത് ഇയാളായിരുന്നു. അങ്ങനെ പരിചയമുണ്ട്. അയാളാണു കാറില്‍ വച്ച്, ഇത് എനിക്കെതിെരയുള്ള ക്വട്ടേഷനാണെന്നും അതു തന്നത് ഒരു സ്ത്രീയാണെന്നും ഒക്കെ പറയുന്നത്. ഞങ്ങള്‍ക്ക് നിന്റെ വിഡിയോ എടുക്കണം, ബാക്കി ഡീല്‍ ഒക്കെ അവര്‍ സംസാരിച്ചോളും എന്നും പറഞ്ഞു.
സത്യത്തില്‍ ഇതു കേട്ടിട്ടു എനിക്ക് വലിയ ഞെട്ടലൊന്നും ഉണ്ടായില്ല. കാരണം ഏറ്റവും വലിയ ചില ദുരന്തവാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍ നമ്മള് നിസംഗരായിപ്പോവില്ലേ അതുപോലെയൊരു അനുഭവമായിരുന്നു എനിക്ക്. ഇതില്‍ ഭേദം മരണമാണ് എന്നു തോന്നിപ്പോയി. ആ ഒരു സമയത്ത് എന്തൊക്കെ ചിന്തകളായിരുന്നുവെന്ന് ൈദവത്തിനേ അറിയാവൂ. അവനിങ്ങനെ ആജ്ഞാപിക്കുകയാണ്. ഞാനാണെങ്കില്‍ ദേഷ്യം കൊണ്ടു വിറയ്ക്കുന്നു. ശരീരം തണുത്തു മരവിച്ചു പോകുന്നു. വണ്ടി സെന്‍ട്രല്‍ ലോക്കായിരുന്നു. ഒന്നും ചെയ്യാൻ പറ്റില്ല. നിലവിളിച്ചാല്‍ പോലും പുറത്ത് കേള്‍ക്കില്ല. ഇവന്മാര് എന്നെ അനങ്ങാന്‍ പോലും സമ്മതിക്കാതെ ൈക പിടിച്ചു വച്ചിരിക്കുകയുമാണ്.
ഭീഷണികള്‍ വീണ്ടും വീണ്ടും പറഞ്ഞകൊണ്ടേയിരുന്നു. ‘വിഡിയോ എടുക്കാന്‍ സമ്മതിച്ചില്ലെങ്കില്‍ ഒരു ഫ്ലാറ്റില്‍ കൊണ്ടുപോകും. അവിടെ അഞ്ചു പേര് കാത്തിരിക്കുകയാണ്. മയക്കുമരുന്ന് കുത്തിവച്ച ശേഷം ബലാത്സംഗം ചെയ്യും. അതു വിഡിയോയില്‍ പകര്‍ത്തും. പിന്നെ, എന്തൊക്കെ സംഭവിക്കുമെന്ന് പറയാന്‍ പറ്റില്ല….’ ഇതൊക്കെ സ്വപ്നമാണോ യാഥാര്‍ഥ്യമാണോ എന്നു തിരിച്ചറിയാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു ഞാന്‍. എന്തൊക്കെയോ ചിന്തകള്‍ ഇങ്ങനെ കയറിയിറങ്ങിപ്പോയി. ഇതിനിടയില്‍ അവന് എന്നെ പല രീതിയിലും ഉപദ്രവിക്കുന്നുണ്ടായിരുന്നു. ഒരുപാടു സംഭവവികാസങ്ങള്‍ ആ വണ്ടിക്കുള്ളില്‍ നടന്നു. ശരിക്കും നിസഹായിയാകുക എന്നു പറയില്ലേ അതായിരുന്നു എന്റെ അവസ്ഥ. ഞാന്‍ കൂടുതല്‍ പ്രകോപനം ഉണ്ടാക്കിയാല്‍ ഇവന്മാര് എന്റെ തലയ്ക്ക് ഒരു അടി തന്നാല്‍ പോരേ. അതോടെ ബോധം മറഞ്ഞ് പിന്നെ എന്നെ എന്തു ചെയ്താലും ആര് അറിയാനാണ്. പിന്നെ, ഇവരുടെ ൈകയില്‍ ആയുധങ്ങള്‍ ഉണ്ടെങ്കിലോ? മനസ്സ് കാടുകയറുകയായിരുന്നു…
പാലാരിവട്ടം വരെ ഇവര്‍ പറഞ്ഞത് മാഡത്തിനെ ഞങ്ങള്‍ സുരക്ഷിതയായി സ്ഥലത്ത് എത്തിക്കാം. ഞങ്ങള്‍ക്ക് ഡ്രൈവറെ മതി എന്നാണ്. അപ്പോള്‍ അറിയുന്നില്ലല്ലോ ഇതൊക്കെ നാടകങ്ങള്‍ ആണെന്ന്. പാലാരിവട്ടത്തു നിന്ന് വണ്ടി ദിശ വിട്ടു പോയപ്പോളാണ് കാര്യങ്ങള്‍ ൈകവിട്ടുപോവുകയാണെന്ന് ബോധ്യമായത്. എല്ലാം കഴിഞ്ഞ് അവന് പറഞ്ഞു, ഫോണ്‍ നമ്പര്‍ തരൂ, ഡീല്‍ സംസാരിക്കാന്‍ നാളെ വിളിക്കും എന്ന്. ‘ഇത്രയൊക്കെ ചെയ്യാന്‍ പറ്റുമെങ്കില്‍ പിന്നെ, എന്റെ നമ്പര്‍ കിട്ടാനാണോ നിനക്കൊക്കെ പ്രയാസം.’ എന്നു ഞാന്‍ ദേഷ്യത്തോടെ പറഞ്ഞു. ഈ സംഭവങ്ങള്‍ക്കൊക്കെ സാക്ഷിയായി ആ വണ്ടിയില്‍ ഒരു കുരിശുമാല തുങ്ങിക്കിടപ്പുണ്ടായിരുന്നു. ഇടയ്ക്കിടയ്ക്ക് അതുനോക്കി ഉള്ളുരുകി പ്രാര്‍ഥിച്ചു കൊണ്ടിരുന്നു.
പൊലീസുകാര്‍ക്കു മൊഴി െകാടുത്തപ്പോള്‍ ഞാന്‍ കൃത്യമായി വിവരങ്ങള്‍ കൊടുത്തു. പിന്നാലെ വന്ന വണ്ടിയുെട നമ്പര്‍ സഹിതം വള്ളി പുള്ളി തെറ്റാതെ പറഞ്ഞപ്പോള്‍ പൊലീസുകാര്‍ ചോദിച്ചു, ‘വണ്ടി നമ്പര്‍ ഇതാണെന്നു തോന്നുന്നു’ എന്ന് എഴുതുന്നതല്ലേ നല്ലത്. ഞാന്‍ പറഞ്ഞു, ‘തോന്നുന്നതല്ല, ഇതു തന്നെയാണു നമ്പര്‍. ഞാന്‍ ആ ബഹളത്തിനിടയിലും മനസ്സില്‍ ഉരുവിട്ടു പഠിച്ചതാണ്…’ കാറ്ററിങ് വാന്‍ െപട്ടെന്നു കണ്ടെത്താന്‍ ഇതു സഹായിച്ചു. വാഹനത്തില്‍ വച്ച് അവര്‍ അന്യോന്യം വിളിച്ച പേരുകളും ഞാന്‍ ഓര്‍ത്തു വച്ചിരുന്നു. സിനിമയില്‍ നിന്നാണ് എനിക്കൊരു ദുരനുഭവം ഉണ്ടായത്. ആ സമയത്ത് എന്നോടൊപ്പം സിനിമാലോകവും ഉണ്ടായിരുന്നു. അങ്ങനെ എല്ലാവരും എനിക്കുവേണ്ടി അവരുടെ സമയം മാറ്റിവയ്ക്കുകയായിരുന്നു. ഒരു വിഷമഘട്ടത്തില്‍ ഞങ്ങളുണ്ട് കൂടെ എന്നു പറയുന്നത് വലിയ സംഭവമാണ്.
അച്ഛനില്ലാത്ത ഒരു കുട്ടിയാണു ഞാന്‍. വേണമെങ്കില്‍ എന്നെ നിഷേധിക്കാം. ആരും ചോദിക്കാെനാന്നും പോവില്ല. പക്ഷേ, എല്ലാവരും വന്നു കണ്ടു സംസാരിച്ചു. അതു വലിയൊരു കാര്യമാണ്. പിന്നെ, സിനിമയില്‍ മാത്രം എന്നെ കണ്ടിട്ടുള്ള എത്രയോ ആള്ക്കാര്. എന്റെ കൂടെ നിന്നതു കൊണ്ട് അവര്‍ക്ക് പ്രത്യേകിച്ച് ഒന്നും കിട്ടാന്‍ പോകുന്നില്ല. ഒന്നും പ്രതീക്ഷിച്ചുകൊണ്ടല്ല ആരും എനിക്കു വേണ്ടി പ്രാര്‍ഥിച്ചത്. ഇവര്‍ക്കെല്ലാം നല്ലതു വരണേ എന്നു ഞാന്‍ പ്രാര്‍ഥിക്കുന്നു. അന്ന് ‘അമ്മ കൂടെ വന്നിരുന്നുവെങ്കിൽ ഒരുപക്ഷെ മറ്റൊരു അപകടത്തിന് സാക്ഷിയാകേണ്ടിവന്നേനെ എന്നാണ് തോന്നുന്നത്. അവര്‍ അമ്മയെ വണ്ടിയില്‍ നിന്നു തള്ളി താഴെയിട്ടിരുന്നെങ്കിലോ? അല്ലെങ്കില്‍ തല്ലി തല പൊളിച്ചിരുന്നെങ്കിലോ? എനിക്കു തോന്നുന്നത് എന്നോടൊപ്പം അമ്മ ഇല്ലാതിരുന്നത് വളരെ നന്നായി എന്നാണ്.
ചില ഓണ്‍ൈലന്‍ മീഡിയകളിലും പ്രിന്റ് മീഡിയകളിലും കേസ് പിൻവലിച്ചു എന്ന രീതിയിൽ കഥകള്‍ വരുന്നുണ്ട്. അവയെല്ലാം നൂറു ശതമാനവും കള്ളമാണ്. എന്നെ അപമാനിക്കാന്‍, ‘നടി ലഹരിയുെട ആലസ്യത്തില്‍ ആയിരുന്നു’ എന്നൊക്കെ ചിലര്‍ എഴുതി വിട്ടു. ഇങ്ങനെ പൊടിപ്പും തൊങ്ങലും ചേര്‍ത്ത് ചിലർ എഴുതിയ കള്ളക്കഥകള്‍ ഒക്കെ ഞാന്‍ എടുത്തുവച്ചിട്ടുണ്ട്. അവര്‍ക്കെല്ലാമെതിരെ നിയമപരമായി നീങ്ങും. പ്രധാനകേസിന്റെ തിരക്ക് ഒന്നു കഴിഞ്ഞോട്ടെ എന്നു കരുതിയാണ് ചാടിക്കേറി ഒന്നും ചെയ്യാത്തത്. എന്നെ വിളിച്ചു ചോദിക്കാെത, എന്നോട് ഒരക്ഷരം സംസാരിക്കാതെയാണ് ഈ കഥകളെല്ലാം പടച്ചു വിടുന്നത്. പുതിയ വാര്‍ത്തകള്‍ വരുമ്പോള്‍ പഴയ വാർത്തകളുടെ പ്രാധാന്യം കുറയും. അതു ഞാന്‍ കേസിൽ നിന്നു പിന്മാറിയതു കൊണ്ടോ,കേസ് ഒതുക്കിത്തീര്ത്തതു കൊണ്ടോ അല്ല. നല്ല രീതിയില്‍ അന്വേഷണം മുന്നോട്ടു പോവുകയാണ്. മിക്ക ദിവസവും ഞാനും സഹോദരനും ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരെ വിളിച്ച് കാര്യങ്ങള്‍ തിരക്കുന്നുമുണ്ട്. ആരു വിചാരിച്ചാലും എന്നെ സ്വാധീനിക്കാനോ ഈ കേസിൽ നിന്നു പിന്തിരിപ്പിക്കാനോ സാധിക്കില്ല. ഐന്റ വീട്ടുകാരും അതു സമ്മതിക്കില്ല, ഭാവന ഉറച്ചു തന്നെ… പറഞ്ഞു നിർത്തുന്നു.
Leave a Reply