കൊച്ചിയില്‍ നടിയെ കാറില്‍ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച സംഭവത്തില്‍ എഡിജിപി സന്ധ്യ നടയുടെ മൊഴിയെടുത്തു. നടിയെ അക്രമിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയത് ആരാണ്, എന്തിനാണ് എന്ന് അറസ്റ്റിലായ പ്രതിയുടെ സഹതടവുകാരന്‍ പൊലീസിന് മൊഴി നല്‍കിയ സാഹചര്യത്തിലാണ് എഡിജിപി ബി.സന്ധ്യ വീണ്ടും നടിയുടെ മൊഴി രേഖപ്പെടുത്തിയത്.
സിനിമാ മേഖലയിലുള്ളവര്‍ക്ക് സംഭവവുമായി വ്യക്തമായ പങ്കുണ്ടെന്ന് പൊലീസിന് സൂചന ലഭിച്ചതിനെത്തുടര്‍ന്നാണ് വീണ്ടും മൊഴി രേഖപ്പെടുത്തിയത്. പള്‍സര്‍ സുനിയുടെ സഹതടവുകാരന്‍ ജിന്‍സന്റെ മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. മജിസ്‌ട്രേറ്റിന് മുമ്പാകെ ജിന്‍സന്റെ മൊഴി രേഖപ്പെടുത്തുന്നതോടെ കേസില്‍ തുടരന്വേഷണത്തിന് പൊലീസ് ഔദ്യോഗികമായി കോടതിയുടെ അനുവാദം തേടും.നടിയെ അക്രമിച്ചത് എന്തിനാണെന്നും ആരാണ് നിര്‍ദ്ദേശം നല്‍കിയതെന്നും കാക്കനാട് ജയിലില്‍ സഹതടവുകാരനായിരുന്ന ജിന്‍സനോട് സുനില്‍കുമാര്‍ പറഞ്ഞിരുന്നു. മറ്റൊരു കേസില്‍ പിടിക്കപ്പെട്ട് ശിക്ഷകഴിഞ്ഞ് പുറത്തിറങ്ങിയ ജിന്‍സനെ കണ്ടെത്തി പൊലീസ് ചോദ്യം ചെയ്തപ്പോഴാണ് ജിന്‍സന്‍ സുനില്‍കുമാര്‍ തന്നോട് പറഞ്ഞ കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. മലയാള സിനിമയിലെ ഒരു പ്രമുഖ നടനാണ് നടിയെ അക്രമിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയത് എന്നാണ് പള്‍സര്‍ സുനി ജിന്‍സനോട് പറഞ്ഞത് എന്നാണ് ലഭിക്കുന്ന വിവരം.
ജിന്‍സന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ മൊഴി രേഖപ്പെടുത്താനുള്ള പൊലീസിന്റെ അപേക്ഷ എറണാകുളം സിജെഎം കോടതി അംഗീകരിച്ചിരുന്നു. മജിസ്‌ട്രേറ്റിന് മുന്നിലും പൊലീസിനോട് പറഞ്ഞ കാര്യങ്ങള്‍ ജിന്‍സന്‍ ആവര്‍ത്തിച്ചാല്‍ കേസ് വഴിതിരിയും. ഇതോടെ പൊലീസിന് ഗൂഢാലോചന നടത്തിയ ആളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാന്‍ അവസരം ലഭിക്കും. കോടതിയുടെ അനുമതിയോടെ ജയിലിലെത്തി സുനില്‍കുമാറിനേയും ചോദ്യം ചെയ്യാന്‍ സാധിക്കും. സുനില്‍കുമാര്‍ ഉള്‍പ്പെടെ എട്ടുപ്രതികള്‍ ഇപ്പോഴും കാക്കനാട് ജയിലിലാണുള്ളത്. ഫെബ്രുവരി 17ന് രാത്രിയാണ് ഷൂട്ടിങ് കഴിഞ്ഞ് മടങ്ങിയ നടിയെ തട്ടിക്കൊണ്ടുപോയി അക്രമിച്ചത്.
Leave a Reply