കാക്കനാട്: കൊച്ചിയില്‍ സീരിയല്‍ നടി അശ്വതി ബാബു ലഹരി മരുന്ന് വില്‍പ്പനയ്ക്കിടെ പിടിയിലായ കേസിലെ അന്വേഷണം വഴിത്തിരിവിലേക്ക്. അശ്വതിയെ കാണാനായി കൊച്ചിയിലെ ഫ്‌ലാറ്റിലെത്തുന്ന സിനിമാ-സീരിയല്‍ താരങ്ങള്‍ക്കും ലഹരി മാഫിയയുമായി ബന്ധമുള്ളതായി അന്വേഷണസംഘത്തിന് സൂചന ലഭിച്ചിട്ടുണ്ട്. ഇവര്‍ താമസിച്ചിരുന്ന പാലച്ചുവട് ഡിഡി ഗോള്‍ഡന്‍ ഗേറ്റ് ഫ്‌ലാറ്റില്‍ പലതവണ ലഹരി പാര്‍ട്ടി നടന്നതായും പോലീസിന് വ്യക്തമായിട്ടുണ്ട്.

അശ്വതിയുടെ സ്ഥിരം ഇടപാടുകാര്‍ക്ക് ലഹരി മാഫിയയുമായി നേരിട്ട് ബന്ധമുണ്ടോയെന്ന് പോലീസ് പരിശോധിക്കും. ഏതാനും സിനിമ, സീരിയല്‍ പ്രവര്‍ത്തകരും ഇതില്‍ ഉള്‍പ്പെടും. ഇവരെ കൂടുതല്‍ ചോദ്യം ചെയ്യുന്നതില്‍ നിന്ന് നിര്‍ണായക വിവരങ്ങള്‍ ലഭിക്കുമെന്നാണ് പോലീസ് പ്രതീക്ഷിക്കുന്നത്. അശ്വതിയുടെ ബന്ധുക്കളെ കേന്ദ്രീകരിച്ചും അന്വേഷണങ്ങള്‍ നടക്കുന്നുണ്ട്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

റിമാന്‍ഡിലുള്ള നടിയെയും ഡ്രൈവറും സഹായിയുമായ തമ്മനത്ത് താമസിക്കുന്ന നാട്ടകം സ്വദേശി ബിനോ ഏബ്രഹാമിനെയും പോലീസ് കസ്റ്റഡിയില്‍ വാങ്ങിയിട്ടുണ്ട്. ഗോവ, ബംഗുളുരു തുടങ്ങിയ സ്ഥലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ലഹരി മാഫിയകളുമായി നടിക്ക് നേരിട്ട് ബന്ധമുണ്ടെന്നാണ് സൂചന. നടിയുടെ ഫോണ്‍ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്.