മലയാളികൾക്കും തെന്നിന്ത്യൻ പ്രേക്ഷകർക്കും ഒരുപോലെ പ്രിയങ്കരിയാണ് നടി കീർത്തി സുരേഷ്. മലയാളിയായി ജനിച്ചുവെങ്കിലും മഹാനടി, അണ്ണാത്തെ, വാശി, സർക്കാർ വാരി പാട്ട തുടങ്ങിയ സിനിമകളിലെ മികച്ച പ്രകടനത്തിലൂടെ കീർത്തി സുരേഷ്  തെലുങ്ക് സിനിമാ മേഖലയിലെ ഏറ്റവും അറിയപ്പെടുന്ന നടിമാരിൽ ഒരാളായി മാറിക്കഴിഞ്ഞു.

മുപ്പതുകാരിയായ കീർത്തി ഇതുവരെ വിവാഹം കഴിച്ചിട്ടില്ല. കഴിഞ്ഞ കുറച്ചു വർഷങ്ങളായി കീർത്തി സുരേഷിന്റെ  വിവാഹത്തെക്കുറിച്ചുള്ള നിരവധി റിപ്പോർട്ടുകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ടായിരുന്നു. അടുത്തിടെ കീർത്തി ഉടൻ തന്നെ വിവാഹിതയാകുമെന്നും അതോടെ അഭിനയം വിടുമെന്നുമുള്ള റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇന്ത്യ ഗ്ലിറ്റ്സാണ് ഇത്തമൊരു വാർത്ത കഴിഞ്ഞ മാസം റിപ്പോർട്ട് ചെയ്തത്.

കഴിഞ്ഞ വർഷം കീർത്തി സുരേഷിന്റെ വിവാഹത്തെക്കുറിച്ച് സമാനമായ ഒരു കിംവദന്തി വാർത്തകളിൽ ഇടംനേടി. തമിഴ് സംഗീതസംവിധായകൻ അനിരുദ്ധ് രവിചന്ദറിനൊപ്പം 29 കാരിയായ നടി വിവാഹിതയാകുമെന്ന് ഊഹാപോഹങ്ങൾ പരന്നിരുന്നു. അനിരുധുമായുള്ള വിവാഹത്തെക്കുറിച്ചുള്ള എല്ലാ റിപ്പോർട്ടുകളും കീർത്തി തള്ളിക്കളഞ്ഞിരുന്നു

എന്നാൽ ഇപ്പോഴിതാ കഴിഞ്ഞ 13 വർഷമായി കീർത്തി ഒരു റിസോർട്ട് ഉടമസ്ഥനുമായി പ്രണയത്തിലാണ് എന്നാണ് പുതിയ വാർത്ത. ഇവർ സ്കൂൾ കാലഘട്ടം മുതലുള്ള സുഹൃത്തുക്കൾ ആണെന്നും അന്ന് മുതലുള്ള പ്രണയമാണെന്നുമാണ് പറയപ്പെടുന്നത്.

വീട്ടുക്കാർ സമ്മതം മൂളിയിട്ടുണ്ടെന്നും നാല് വർഷത്തിനു ശേഷം വിവാഹമുണ്ടായേക്കും എന്നുമാണ് റിപ്പോർട്ടിൽ പറയുന്നത്. ഇത് സോഷ്യൽ മീഡിയയിൽ വൈറലാണ്.
ഇതിനു മുൻപ് വന്ന അഭ്യൂഹങ്ങൾ പോലെ വെറുമൊരു അഭ്യൂഹം മാത്രമാണോ ഇതെന്ന് ഉറപ്പില്ലെങ്കിലും ഇതിൽ വ്യക്തത നൽകി കീർത്തി തന്നെ രംഗത്ത് എത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.ഇതിനെപ്പറ്റി തമിഴ് മാധ്യമങ്ങളിലാണ് വ്യാപകമായി പ്രചരിക്കുന്നത്. കീർത്തി മലയാളത്തിനേക്കാൾ ആരാധകർ ഇന്ന് തമിഴ്നാട്ടിലുണ്ട്.