യുവതിയുടെ ആത്മഹത്യ, സീരിയലുകാർ നടി ലക്ഷമി പ്രമോദിനെ പുറത്താക്കി; നടിക്കെതിരെ വലിയ പ്രതിഷേധം

യുവതിയുടെ ആത്മഹത്യ, സീരിയലുകാർ നടി ലക്ഷമി പ്രമോദിനെ പുറത്താക്കി; നടിക്കെതിരെ വലിയ പ്രതിഷേധം
September 21 07:12 2020 Print This Article

വിവാഹത്തിൽ നിന്നു വരൻ പിൻമാറിയതിൽ മനംനൊന്ത് യുവതി ആത്മഹത്യ ചെയ്ത കേസിൽ വരന്റെ ജ്യേഷ്ഠന്റെ ഭാര്യയായ സീരിയൽ നടി ലക്ഷ്മി പ്രമോദിനെ വീണ്ടും ചോദ്യം ചെയ്യുമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ നേരത്തെ അറിയിച്ചിരുന്നു. ഇവരുടെ മൊബൈൽ ഫോൺ കസ്റ്റഡിയിൽ എടുത്ത് തെളിവുകൾ ശേഖരിച്ചിട്ടുണ്ട്.എന്നാൽ നടിക്കെതിരെ വലിയ പ്രതിഷേധമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്.

ഈയൊരു സാഹചര്യത്തിൽ സീരിയലുകളിൽ നിന്നും നടിയെ പുറത്താക്കി എന്ന റിപ്പോർട്ടുകൾ പുറത്തു വരികയാണ്. കഴിഞ്ഞദിവസം ചില ഓൺലൈൻ മാധ്യമങ്ങൾ ഇതിന്റെ ശബ്ദ സന്ദേശങ്ങൾ പുറത്തുവിട്ടിരുന്നു ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന സീരിയലിൽ നിന്നാണ് താരത്തെ പുറത്താക്കിയത് മറ്റൊരു താരത്തെ ലക്ഷ്മിക്ക് പകരമായി ഉൾപ്പെടുത്തിയെന്നും അണിയറപ്രവർത്തകർ പറയുന്നു അങ്ങനെ ആരാധകർ നെഞ്ചിലേറ്റിയ പ്രിയ നടിക്ക് പണികിട്ടി കൊണ്ടിരിക്കുകയാണ് ഇനി സി കേരളത്തിൽ സംപ്രേഷണം ചെയ്യുന്ന സീരിയലിൽ നിന്നും താരത്തെ പുറത്താക്കിയാൽ നടി വേറെ പണി അന്വേഷിക്കേണ്ടിവരും കാരണം ജനങ്ങളുടെ ഇത്രയും വെറുപ്പ് സമ്പാദിച്ച നടിയെ മറ്റൊരു സീരിയലിലോ ടെലിവിഷൻ പരിപാടികളിലോ അണിയറ പ്രവർത്തകർ ഉൾപ്പെടുത്തുമോ എന്ന് കണ്ടു തന്നെ അറിയണം.

അതേസമയം വരൻ ഹാരീസ് മുഹമദില്‍ മാത്രം കേസ്സ് ഒതുക്കിതീര്‍ക്കാന്‍ ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നുവെന്നാണ് ആത്മഹത്യ ചെയ്ത റംസിയുടെ ബന്ധുക്കളുടെ പ്രധാന ആരോപണം. സീരിയല്‍ നടി ലക്ഷമി പ്രമോദിനെ ചോദ്യചെയ്തതിന് ശേഷം വിട്ടയച്ചതില്‍ സംശയം ഉണ്ടെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു.റംസിയുടെ സ്വര്‍ണവും പണവും തട്ടിയെടുക്കാന്‍ കുട്ടുനില്‍ക്കുകയും ഗര്‍ഭചിദ്രത്തിന് പ്രേരിപ്പിക്കുകയും ചെയ്യത ഹാരിസിന്‍റെ അമ്മയെ ഉടന്‍ അറസ്റ്റ് ചെയ്യണം. നിലവില്‍ ദുര്‍ബല വകുപ്പുകളാണ് ചുമത്തിയിരിക്കുന്നതെന്നും ഇത് പ്രതികള്‍ക്ക് രക്ഷപെടാന്‍ വഴിഒരുക്കുമെന്നും ബന്ധുക്കള്‍ പറയുന്നു.

അതേസമയം ആത്മഹത്യ പ്രേരണ കുറ്റം വിവാഹവാഗ്ദാനം നല്‍കി വഞ്ചിച്ച് പീഡിപ്പിച്ചു. നിര്‍ബന്ധിച്ച് ഗര്‍ഭചിദ്രം നടത്തി എന്നി ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് കേസ്സെടുത്തിരിക്കുന്നതെന്ന് പൊലീസ് പറഞ്ഞു. ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തില്‍ സീരിയല്‍ നടി ലക്ഷ്മി പ്രമോദിനെ രണ്ട് ദിവസത്തിനകം വീണ്ടു ചോദ്യം ചെയ്യും.ഇവര്‍ റംസിയുമായി നടത്തിയ ഫോൺ സംഭാഷണങ്ങള്‍ പരിശോധിച്ചുവരികയാണന്നും പൊലീസ് പറയുന്നു. ബന്ധുക്കളുടെ പരാതിയെ തുടര്‍ന്ന് സിറ്റി പൊലീസ് കമ്മിഷണര്‍ നേരിട്ട് അന്വേഷിക്കാന്‍ നീക്കം തുടങ്ങി.

വാളത്തുംഗൽ വാഴക്കൂട്ടത്തിൽ പടിഞ്ഞാറ്റതിൽ റഹീമിന്റെയും നദീറയുടെയും മകൾ റംസിയാണ് (24) കഴിഞ്ഞ വ്യാഴാഴ്ച കൊട്ടിയത്തെ വാടക വീട്ടിൽ തൂങ്ങി മരിച്ചത്. പള്ളിമുക്ക് ഇക്ബാൽ നഗർ 155ൽ ഹാരീസ് മൻസിലിൽ ഹാരീസ് എന്ന യുവാവുമായി 8 വർഷമായി പ്രണയത്തിലായിരുന്നു റംസി. ഹാരീസുമായി വിവാഹം നടക്കുമെന്ന ഉറച്ച വിശ്വാസത്തിലായിരുന്നു റംസിയും വീട്ടുകാരും.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles