തന്റെ പേരിൽ പ്രചരിക്കുന്ന തെറ്റായ വാർത്തയിൽ വിശദീകരണവുമായി നടി മാല പാർവതി. ആർഎസ്എസുകാരെ കൊല്ലണം എന്നു താൻ പറഞ്ഞതായി കാണിച്ചുള്ള വാർത്തകളാണ് പ്രചരിക്കുന്നത്. എന്നാൽ ഇത്തരമൊരു പ്രസ്താവന താൻ നടത്തിയിട്ടില്ലെന്നു നടി തന്റെ ഫെയ്സ്ബുക്ക പേജിൽ വ്യക്തമാക്കി.

സംഘപരിവാർ അജണ്ടകളെ ശക്തമായി നേരിടണം എന്ന് പറയാറുണ്ട്. എതിർക്കണം എന്ന് പറയാറുണ്ട്. എന്നാൽ ‘കൊല്ലണം’ എന്ന് പറയാറില്ല. പറയുകയുമില്ല. കാരണം അത് എന്റെ ഭാഷയല്ല. എന്റെ വാക്കുകൾ അങ്ങനെ തെറ്റിദ്ധാരണയുണ്ടാക്കിയിട്ടുണ്ടെങ്കിൽ നിരുപാധികം ക്ഷമ ചോദിക്കുന്നു. എന്നാൽ മനുഷ്യത്വരഹിതമായ, ജനാധിപത്യ രഹിതമായ, മാനവരാശിക്കെതിരായ ഫാസിസ്റ്റ് ശക്തികളെ എന്നും എതിർക്കുമെന്ന കാര്യത്തിൽ മാറ്റവുമില്ലെന്നും നടി ഫെയ്സ്ബുക്ക് പേജിൽ കുറിച്ചു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പോസ്റ്റിന്റെ പൂർണരൂപം

പ്രിയപ്പെട്ടവരെ.. ഒരു കാര്യം. ഞാൻ RSS കാരെ കൊല്ലണം എന്നൊരു ട്രോൾ കറങ്ങി നടക്കുന്നുണ്ട്. സംഘപരിവാർ അജണ്ടകളെ ശക്തമായി നേരിടണം എന്ന് പറയാറുണ്ട്. എതിർക്കണം എന്ന് പറയാറുണ്ട്. എന്നാൽ “കൊല്ലണം ” എന്ന് പറയാറില്ല. പറയുകയുമില്ല. കാരണം അത് എന്റെ ഭാഷയല്ല. എന്റെ വാക്കുകൾ അങ്ങനെ തെറ്റിദ്ധാരണയുണ്ടാക്കിയിട്ടുണ്ടെങ്കിൽ നിരുപാധികം ക്ഷമ ചോദിക്കുന്നു. എന്നാൽ മനുഷ്യത്വരഹിതമായ, ജനാധിപത്യ രഹിതമായ, മാനവരാശിക്കെതിരായ ഫാസിസ്റ്റ് ശക്തികളെ എന്നും എതിർക്കുമെന്ന കാര്യത്തിൽ മാറ്റവുമില്ല