കൊച്ചിയിൽ പീഡനത്തിനിരയായ യുവനടിക്ക് അതിഥികളും ആഘോഷവുമില്ലാത്ത ഒരു ഓണമായിരുന്നു ഇത്തവണ കടന്നു പോയത്. എന്നാൽ പ്രതിയായ നടന് അതിഥികളും ഓണക്കോടിയുമായുള്ളൊരു ഓണവും.പൂക്കളമില്ല, സദ്യയില്ല, ആശംസയുമായി കൂട്ടുകാരുമെത്തിയില്ല, ഒരു ആഘോഷവുമില്ലാതെ കടന്നു പോയ ആദ്യ ഓണമാണിതെന്ന് ആക്രമണത്തിനിരയായ നടി പറയുന്നു.

ഓണനാളുകളില്‍ ഒപ്പം അമ്മയും ചേട്ടനും മാത്രമാണുണ്ടായിരുന്നത് . സാധാരണപോലൊരു ദിവസമായിരുന്നു ഈ ഓണം എനിക്ക്. അച്ഛന്‍ ഉണ്ടായിരുന്ന ഓണക്കാലമാണ് ഈ ഓര്‍മയില്‍.  ഇന്ന് എനിക്കൊപ്പം ആ ഓര്‍മകള്‍ മാത്രമാണ്” -അവര്‍ പറഞ്ഞു. രണ്ടുമാസമായി ഫോണിലെ വാട്സാപ്പ് ഒഴിവാക്കിയിരിക്കുകയാണ്. അതുകൊണ്ടുതന്നെ സിനിമാലോകത്തെ സുഹൃത്തുക്കളുടെയും ആരാധകരുടെയും സന്ദേശവും താരത്തെ തേടിയെത്തിയില്ല.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ചില ചിത്രങ്ങളില്‍ ഇപ്പോള്‍ അഭിനയിക്കുന്നുണ്ടെങ്കിലും പുതിയ ചിത്രങ്ങള്‍ക്കൊന്നും ഡേറ്റ് നല്‍കിയിട്ടില്ല. ജനുവരിയിലാണ് വിവാഹം. വളരെ അടുത്ത സുഹൃത്തുക്കളെയും ബന്ധുക്കളെയുംമാത്രം പങ്കെടുപ്പിച്ചായിരിക്കും ചടങ്ങുകളെന്ന് അവര്‍ പറഞ്ഞു. അതേസമയം പ്രമുഖ സംവിധായകരും നടന്മാരും ഉള്‍പ്പെടെയുള്ളവരാണ് നടന്‍ ദിലീപിനെ സന്ദര്‍ശിക്കാനും ഓണം ആശംസിക്കാനും ആലുവ സബ്ജയിലിലെത്തിയത്.