അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിന്റെ പരാമര്‍ശവും പിന്നാലെ അമ്മയില്‍ നിന്നുള്ള പാര്‍വതിയുടെ രാജിയും തന്നെയാണ് ഇപ്പോഴും സിനിമാലോകത്തെ ചര്‍ച്ചാവിഷയം. പാര്‍വതിയെയും ഇടവേള ബാബുവിനെയും പിന്തുണച്ചും വിമര്‍ശിച്ചും നിരവധി പേരാണ് ഇതിനോടകം രംഗത്തെത്തിയത്.

ഇതിനിടെ പാര്‍വ്വതിയെ പരിഹസിച്ച് നടനും ഭരണപക്ഷ എംഎല്‍എയുമായ കെബി ഗണേഷ് കുമാര്‍ രംഗത്തെത്തിയതും ശ്രദ്ധേയമായിരുന്നു. ഇപ്പോഴിതാ ഗണേഷ് കുമാറിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് പാര്‍വ്വതി. മീഡിയവണ്‍ ചാനല്‍ ചര്‍ച്ചയ്ക്കിടെയാണ് പാര്‍വതിയുടെ മറുപടി.

എംഎല്‍എ ആണെങ്കിലും വായില്‍ നിന്നുവരുന്ന വാക്കുകള്‍ സൂക്ഷിച്ച് വേണമെന്ന് പാര്‍വതി പ്രതികരിച്ചു. നടിമാരും അമ്മ സംഘടനയും തമ്മിലുള്ള വിഷയത്തില്‍ എംഎല്‍എമാരായ മുകേഷും, ഗണേഷ് കുമാറും സ്വീകരിച്ച നിലപാട് ചൂണ്ടിക്കാണിച്ചപ്പോഴായിരുന്നു പാര്‍വതിയുടെ മറുപടി.

എടുത്ത് പറയേണ്ട കാര്യം, പബ്ലിക്കിനെ റെപ്രസന്റ് ചെയ്യുന്ന ആള്‍ക്കാരാണ് എംഎല്‍എമാര്‍. അവര്‍ ആളുകളോട് സംസാരിക്കുന്നത് ഇതില്‍ അങ്ങനെ ഒരു പ്രശ്നമുണ്ടെന്ന് ഉന്നയിച്ച് രാജിവച്ച് പോയി എന്ന് പറയുമ്പോള്‍ ടിആര്‍പി കിട്ടാനും ജീവിച്ചിരിപ്പുണ്ട് എന്ന് കാണിക്കാനും വേണ്ടിയാണെന്ന് പറഞ്ഞ എംഎല്‍എയാണ് ഗണേഷ് കുമാര്‍.- പാര്‍വതി പറഞ്ഞു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

എഎംഎംഎ എന്ന് പറയാന്‍ പാടില്ല, അമ്മ എന്ന് തന്നെ പറയണം. അങ്ങനെ കുറേ അലിഖിതമായ നിയമങ്ങളുണ്ട്. അതിന്റെ ഭാഗമാകണം, എങ്കില്‍ നമ്മള്‍ ചില ഇമോഷണല്‍ കാര്യങ്ങളില്‍ നിന്ന് കൊടുക്കണം. എഎംഎംഎയുടെ ജനറല്‍ ബോഡി യോഗത്തില്‍ ഒരാള്‍ എന്നോട് പറഞ്ഞിട്ടുള്ള കാര്യമാണ്. ‘എനിക്ക് അമ്മ എന്ന് പറഞ്ഞാല്‍ കുടുംബമാണെന്ന്’.

താങ്കള്‍ക്ക് അങ്ങനെയായിരിക്കും എന്നാല്‍ എനിക്കിതൊരു അസോസിയേഷന്‍ മാത്രമാണെന്നായിരുന്നു പാര്‍വതി മറുപടി പറഞ്ഞത്. ഒരു അസോസിയേഷന്‍ എന്ന് പറയുമ്പോള്‍ ഒരു റെസ്പെക്ട് ഉണ്ട്. അവര്‍ ചെയ്യുന്ന കാര്യങ്ങള്‍ അത്രയും മേലോട്ടാണ് കാണുന്നതെന്നും പാര്‍വതി പറയുന്നു.

അമ്മ സംഘടനയില്‍ നിന്നുളള നടി പാര്‍വ്വതിയുടെ രാജിയെക്കുറിച്ചുളള ചോദ്യത്തിന് പരിഹാസ രൂപേണെയുളള മറുപടിയാണ് നടനും ജനപ്രതിനിധിയുമായ കെബി ഗണേഷ് കുമാര്‍ നല്‍കിത്. രാജി വെയ്ക്കാനൊക്കെയുളള സ്വാതന്ത്ര്യം ആളുകള്‍ക്കുണ്ട്. നമ്മളതില്‍ അഭിപ്രായം പറയാനില്ലെന്നാണ് ഗണേഷ് കുമാര്‍ പ്രതികരിച്ചത്.

കൊറോണയുടെ കാലമൊക്കെയല്ലേ, വല്ലപ്പോഴുമൊക്കെ നിങ്ങളുടെ മുന്നിലിങ്ങനെ പ്രത്യക്ഷപ്പെട്ടില്ലെങ്കില്‍ ജീവിച്ചിരിപ്പില്ലെന്ന് ആളുകള്‍ കരുതിയാല്‍ മോശമല്ലേ എന്നും ഗണേഷ് കുമാര്‍ പരിഹാസ രൂപേണ പറഞ്ഞിരുന്നു. എല്ലാവര്‍ക്കും അതിനുളള അവകാശം ഉണ്ട്. ഇന്ത്യാ മഹാരാജ്യത്ത് ആര്‍ക്കും എന്തും പറയാം എന്നും ഗണേഷ് പറഞ്ഞു.