പ്രമുഖ സിനിമാതാരനും സംസ്ഥാന സർക്കാരിന്റെ പുരസ്‌കാര ജേതാവുമായ നടി പൗളി വത്സന്റെ ഭർത്താവ് വത്സൻ അന്തരിച്ചു. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു വത്സൻ. കുടുംബാംഗങ്ങൾക്കും കോവിഡും ബാധിച്ചിരുന്നെങ്കിലും രോഗമുക്തരായി. എന്നാൽ കോവിഡ് മൂലം കടുത്ത ന്യൂമോണിയ ബാധിച്ചതോടെ വത്സന്റെ നില ഗുരുതരമായി തുടരുകയായിരുന്നു.

രാത്രി 10:30ന് കലൂർ പിവിഎസ് ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം.വൃക്കരോഗിയായ വൽസന് ഡയാലിസിസും ചെയ്യേണ്ടി വന്നിരുന്നു. ഇതിനായി ദിനംപ്രതി 40000 രൂപയോളം കുടുംബത്തിന് ചെലവായിരുന്നു. സിനിമാക്കാരാണ് ഈ സമയത്ത് പൗളിക്കും കുടുംബത്തിനും തണലായത്.

  വംശീയത, നാലുപേരെ കൊന്ന് യുവാവ്; പകയടക്കി, അറസ്റ്റ് ചെയ്യാനെത്തിയ പോലീസുകാർക്ക് മുൻപിൽ അട്ടഹസിച്ചു....

നാടകതാരമായിരുന്ന വത്സൻ സിനിമാ പാട്ടുകളും രചിച്ചിട്ടുണ്ട്. നാടക-സിനിമ നടി പൗളിയുടെ ഭർത്താവെന്ന നിലയിലാണ് പിന്നീട് വത്സൻ അറിയപ്പെട്ടിരുന്നത്. ഈ മ യൗ എന്ന ചിത്രത്തിലെ വേഷത്തിന് ചലച്ചിത്ര പുരസ്‌കാരം നേടിയ നടിയാണ് പൗളി വത്സൻ.