ശോഭന അവിവാഹിതയായി തുടരാൻ കാരണം മലയാളത്തിലെ ആ സൂപ്പർ നടനോടുള്ള പ്രണയം

ശോഭന അവിവാഹിതയായി തുടരാൻ കാരണം മലയാളത്തിലെ ആ സൂപ്പർ നടനോടുള്ള പ്രണയം
October 12 03:42 2019 Print This Article

1984 ൽ പുറത്തുറങ്ങിയ ബാലചന്ദ്ര മേനോൻ സംവിധാനം ചെയ്ത ഏപ്രിൽ 18 എന്ന ചിത്രത്തിൽ കൂടിയായിരുന്നു ശോഭന മലയാള ചലച്ചിത്ര ലോകത്തേക്ക് എത്തുന്നത്. അഭിനയത്തിന് ഒപ്പം തന്നെ മികച്ച ഭാരതനാട്യ നർത്തകി കൂടിയാണ്.

രണ്ട് ദേശീയ അവാർഡുകളും ഒട്ടനവധി സംസ്ഥാന അവാർഡുകളും ശോഭനക്കു ലഭിച്ചിട്ടുണ്ട്. സിനിമയ്ക്കും ഭരതനാട്യത്തിനുമുള്ള സംഭാവനകളെ മുന്നിർത്തി ഇന്ത്യാ സർക്കാർ ശോഭനയെ 2006 ജനുവരിയിൽ പത്മശ്രീ പട്ടം നൽകി ആദരിച്ചുഒരുകാലത്ത് തെന്നിന്ത്യൻ സിനിമ ലോകത്തിൽ താരറാണിയായിരുന്നു ശോഭന ഏറെ കാലത്തെ ഇടവേളക്ക് ശേഷം വീണ്ടും സുരേഷ് ഗോപിയുടെ നായികയായി അഭിനയ ലോകത്തിലേക്കു തിരിച്ചെത്തുകയാണ്.

വർഷങ്ങൾക്ക് ശേഷം ശോഭന വീണ്ടും അഭിനയ ലോകത്തിലേക്ക് എത്തുമ്പോൾ ഗോസിപ്പുകളും വീണ്ടും തല പൊക്കുകയാണ്. ഒരു മാധ്യമ പ്രവർത്തകന്റെ വാക്കുകളാണ് വീണ്ടും ചര്‍ച്ചയ്ക്ക് കാരണം. ശോഭനയ്ക്ക് മലയാളത്തിലെ പ്രമുഖ നടനുമായി ഉണ്ടായിരുന്ന പ്രണയമാണ് അവിവാഹിതയായി തുടരാന്‍ കാരണം. പലരുമായും ശോഭനയുടെ പേരുകള്‍ പറഞ്ഞുകേട്ടിരുന്നു. എന്നാല്‍ മലയാള സിനിമയിലെ വലിയൊരു നടനുമായിട്ടായിരുന്നു ശോഭനയുടെ പ്രണയം. അവര്‍ ഒരുമിച്ചഭിനയിച്ച പല ചിത്രങ്ങളും സൂപ്പര്‍ഹിറ്റായിരുന്നു. പക്ഷെ അയാൾ മറ്റൊരു വിവാഹം ചെയ്തതോടെ ശോഭന അവിവാഹിതയായി തുടരുകയായിരുന്നു.

തുടർന്ന് അടുത്ത ബന്ധുവിനെ ശോഭന വിവാഹം കഴിക്കും എന്നുള്ള വാർത്തകൾ എത്തിയിരുന്നു എത്തി എങ്കിൽ കൂടിയും ഒന്നും സംഭവിച്ചില്ല. വിവാഹം അകലെ നിന്ന് എങ്കിൽ കൂടിയും 2010 ല്‍ ശോഭന ഒരു കുഞ്ഞിനെ ദത്തെടുത്തു. അനന്തനാരായണി എന്ന പേരാണ് താരം മകള്‍ക്ക് നല്‍കിയത്.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles