പി.സി.ജോര്‍ജ് എംഎല്‍എയ്ക്കെതിരെ കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടി പൊലീസിന് മൊഴി നല്‍കി. കേസുമായി ബന്ധപ്പെട്ട് ജോര്‍ജ് നടത്തിയ പരാമര്‍ശങ്ങള്‍ പൊതുസമൂഹത്തില്‍ തന്നെക്കുറിച്ച് അവമതിപ്പുണ്ടാക്കുന്നതാണെന്നാണ് മൊഴി. പിസി ജോർജിന്‍റെ പ്രസ്താവന തനിക്ക് ‌അപമാനമുണ്ടാക്കിയെന്ന് ചൂണ്ടിക്കാട്ടി നടി മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു. മുഖ്യമന്ത്രി കൈമാറിയ പരാതിയിൽ ആലുവ റൂറൽ എസ്പിയുടെ നിർദേശപ്രകാരമാണ് നെടുമ്പാശേരി പൊലീസ് കേസെടുത്തത്. പിസി ജോർജ് തനിക്കെതിരെ പരാമർശം നടത്തിയ ശേഷം സിനിമാരംഗത്തുനിന്നും അല്ലാതെയുമള്ള സുഹൃത്തുക്കൾ തന്നെ വിളിച്ചെന്നും ഇത് തനിക്ക് മാനസിക ബുദ്ധിമുട്ടുണ്ടാക്കിയെന്നും മൊഴിയിൽ പറയുന്നുണ്ട്.