പ്രേക്ഷകരുടെ പ്രീയ താരദമ്പതികളായ അമ്പിളി ദേവിയും ആദിത്യൻ ജയനും തമ്മിലുള്ള പ്രശ്‌നങ്ങൾ വലിയ വാർത്തയായിരുന്നു. മനസാക്ഷിയെ നടുക്കുന്ന തരത്തിലുള്ള തുറന്നുപറച്ചിലുകളും ആരോപണങ്ങളുമായി ഇരുവരും രം​ഗത്തെത്തിയിരുന്നു.

കഴിഞ്ഞ ദിവസം സ്വകാര്യ വിഷയങ്ങളിൽ സമൂഹ മാധ്യമങ്ങളിലൂടെ പ്രതികരണം നടത്തുന്നതിന് അമ്പിളി ദേവിയെ വിലക്കിയിരിക്കുകയാണ് കുടുംബകോടതി.

ആദിത്യൻ സമർപ്പിച്ച ഹർജിയിലാണ് തൃശ്ശൂർ കുടുംബകോടതി നടപടിയെടുത്തത്.സോഷ്യൽ മീഡിയയിലൂടെ അപകീർത്തിപ്പെടുത്തിയെന്നും ക്രൂരമായി പെരുമാറിയെന്നും കാണിച്ചായിരുന്നു ആദിത്യന്റെ പരാതി. കേരള ഹൈക്കോടതിയിലെ പ്രമുഖ അഭിഭാഷകയായ അഡ്വ വിമല ബിനുവായിരുന്നു ആദിത്യന് വേണ്ടി ഹാജരായത്. പ്രതിസന്ധി ഘട്ടത്തിൽ സഹോദരിയായി തനിക്കൊപ്പം നിന്ന അഡ്വക്കറ്റിനെക്കുറിച്ചുള്ള കുറിപ്പും അദ്ദേഹം പോസ്റ്റ് ചെയ്തിട്ടുണ്ട്.

അഭിഭാഷകരെന്നാൽ നീതിക്കും സത്യത്തിന് വേണ്ടിയും നില കൊള്ളേണ്ടവരാണ്, എന്റെ ജീവിതത്തിൽ എന്നെ എല്ലാവരും തള്ളിപ്പറഞ്ഞപ്പോൾ സഹോദരിയെ പോലെ താങ്ങായ എന്റെ അഭിഭാഷക അഡ്വക്കറ്റ് വിമല ബിനുവിനോടൊപ്പം എന്നായിരുന്നു കുറിപ്പ്.

ആദിത്യൻ ജയൻ നടി അമ്പിളി ദേവിയെ സ്ത്രീധനവും സ്വർണവും ചോദിച്ചു പീഡിപ്പിച്ചു എന്നും അമ്പിളീ ദേവിയുടെ 10ലക്ഷം രൂപയും 100പവൻ സ്വർണമാഭരണങ്ങളും ദുരുപയോഗം ചെയ്തുവെന്നും ആരോപിച്ചാണ് നടി അമ്പിളീ ദേവി ആദിത്യൻ ജയനെതിരെ കേസ്‌ നൽകിയിരുന്നത്. എന്നാൽ അമ്പിളി ദേവി സ്വർണ്ണം മുഴുവൻ ബാങ്കിൽ പണയം വയ്ച്ചിരിക്കുകയാണ്‌ എന്ന് കണ്ടെത്തിയിരിന്നു. പണയം വയ്ച്ച ശേഷം സ്വർണ്ണം ആദിത്യൻ ജയൻ എടുത്തു എന്ന് കള്ളം പറയുകയും മാധ്യമങ്ങളിൽ വാർത്തയും കള്ള കേസും നല്കുകയായിരുന്നു.

സ്വർണം ബാങ്കിൽ അമ്പിളി ദേവി തന്നെ പണയം വച്ചതിന്റെ രേഖകൾ ഹാജരാക്കി, ഈ സ്വർണ്ണം ഇനി അമ്പിളി ദേവിക്ക് നല്കരുത് എന്നും അവിടെ തന്നെ സൂക്ഷിക്കാനും ബാങ്ക് മാനേജർക്ക് കോടതി നിർദ്ദേശം നല്കി. ഇത് അമ്പിളി ദേവിക്ക് തിരിച്ചടിയായി.

കേസ് നൽകുന്നതോടൊപ്പം മുഖ്യധാരമാധ്യമങ്ങൾ വഴിയും സോഷ്യൽ മീഡിയ വഴിയും ആദിത്യനെതിരെ നിരന്തരം വാർത്തകൾ നൽകുകയും അദ്ദേഹത്തിനെതിരെ സീരിയൽ നടീ നടന്മാരുടെ സംഘടനയായ ആത്മയിൽ പരാതി നൽകി ആ സംഘടനയിൽ നിന്നു ആദിത്യനെ പുറത്താക്കുകയും ചെയ്തിരുന്നു

അദിത്യനെതിരെ നിരന്തരം വാർത്തകളും അഭിമുഖങ്ങളും നടത്തിയ അമ്പിളി ദേവി സ്വയം ഒരു ഇരയായി ചിത്രീകരിച്ച് തന്റെ നായിക പരിവേഷം ഉയർത്താനും ശ്രമിച്ചു.