കാരവനില്‍ ഇരിക്കാന്‍ പേടിയാണെന്ന് നടന്‍ ഇന്ദ്രന്‍സ്. അതിനുള്ളില്‍ ഇരിക്കുമ്പോള്‍ ആശുപത്രിയില്‍ ഐസിയുവില്‍ ഇരിക്കുന്ന പ്രതീതി ആണെന്നും താരം പറയുന്നു. മരണം എപ്പോഴും കൂടെയുണ്ടെന്നും ഇന്ദ്രന്‍സ് റിപ്പോര്‍ട്ടര്‍ ടിവിയോട് പ്രതികരിച്ചു.

കാരവനില്‍ അത്യാവശ്യം മേക്കപ്പ് ചെയ്യാനും ഡ്രസ്സ് ചെയ്യാനും മാത്രമേ കയറാറുള്ളൂ. അതിനുള്ളില്‍ ഇരിക്കാന്‍ പേടിയാണ്. ആശുപത്രി ഐസിയുവില്‍ ഇരിക്കുന്നത് പോലെയാണ് തോന്നുക. മരണം എപ്പോഴും കൂടെ തന്നെയുണ്ട്, എന്നാലും പിണക്കാതെ മരണത്തെ തോളില്‍ കയ്യിട്ട് കൂടെ കൊണ്ട് നടക്കുകയാണ് എന്നും നനടന്‍ പറയുന്നു.

ജാഡയുണ്ടോ എന്ന ചോദ്യത്തോടും ഇന്ദ്രന്‍സ് പ്രതികരിച്ചു. ജാഡയൊന്നും ഇല്ല. ജാഡ കാണിക്കാന്‍ മിനിമം ഇത്തിരി ശരീരമെങ്കിലും വേണ്ടേ. ജാഡ കാണിച്ചിട്ടൊന്നും കാര്യമില്ല. അതോ താന്‍ ജാഡ കാണിക്കുന്നത് പുറത്തറിയാത്തതാണോ എന്നും അറിയില്ലെന്നും നടന്‍ പറഞ്ഞു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഫാന്‍സ് ഷോയെ കുറിച്ചും ഇന്ദ്രന്‍സ് സംസാരിച്ചു. സിനിമ കാണാന്‍ വരുന്ന ഫാന്‍സുകാരൊക്കെ നല്ലതാണ്, പക്ഷെ നാട്ടുകാര്‍ക്ക് ഉപദ്രവമില്ലാതെ ഇരുന്നാല്‍ മതി. സിനിമ കാണാന്‍ വരുമ്പോള്‍ ഇവര്‍ ആവേശം കാണിച്ച് ബഹളമൊക്കെ വെക്കും.

പക്ഷെ സിനിമ ആഗ്രഹിച്ചു കാണണം എന്നു കരുതി വരുന്ന മറ്റു ചിലര്‍ക്ക് ബുദ്ധിമുട്ടായി മാറും ഈ ബഹളമൊക്കെ. അതില്‍ മാത്രമേ വിഷമമുള്ളൂ എന്നും ഇന്ദ്രന്‍സ് വ്യക്തമാക്കി. അതേസമയം, ആഷിഖ് അബു സംവിധാനം ചെയ്ത നാരദന്‍ എന്ന ചിത്രമാണ് നടന്റെതായി ഒടുവില്‍ റിലീസ് ചെയ്തത്.